Latest NewsNewsIndia

പ്ലാൻ ക്യാൻസലായോ, പേടിക്കണ്ട, പണം പോവില്ല! ടിക്കറ്റ് മറ്റൊരു യാത്രക്കാരന് നൽകാമെന്ന് റെയിൽവേ; ചെയ്യേണ്ടത്

പ്രതിദിനം ദശലക്ഷക്കണക്കിന് യാത്രക്കാരാണ് ഇന്ത്യൻ റെയിൽവേയിൽ യാത്ര ചെയ്യുന്നത്. ദൂരയാത്രകൾക്ക് കൺഫോം ടിക്കറ്റ് അത്യാവശ്യമാണ്. അല്ലെങ്കിൽ നമ്മൾ മടുക്കും. ഇതിനായി മുൻകൂട്ടി പലരും ടിക്കറ്റുകൾ ബുക്ക് ചെയ്യാറുണ്ട്. ഇക്കൂട്ടത്തിൽ പലർക്കും ഉദ്ദേശിച്ചഹ ദിവസം യാത്ര ചെയ്യാൻ സാധിച്ചെന്ന് വരില്ല. ഇത്തരം സന്ദർഭങ്ങളിൽ നിങ്ങളുടെ ടിക്കറ്റ് പാഴാവുകയാണ് ചെയ്യാറുള്ളത്. പണം പിന്നീട് തിരിച്ച് കിട്ടും. എന്നാൽ, അതിൽ ചെറിയൊരു തുക ഇന്ത്യൻ റെയിൽവേ പിടിച്ച ശേഷമാണ് നമുക്ക് ബാക്കി തുക തരുന്നത്. ഇത്തരത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത ദിവസം യാത്ര ചെയ്യാതിരിക്കുമ്പോൾ, അതിനുള്ള പരിഹാരം കണ്ടിരിക്കുകയാണ് റെയിൽവേ ഇപ്പോൾ.

ഇതിനായി നിങ്ങളുടെ ടിക്കറ്റ് ആവശ്യമുള്ള മറ്റൊരു യാത്രക്കാരന് കൈമാറാനുള്ള ഓപ്ഷനാണ് ഇന്ത്യൻ റെയിൽവേ നൽകുന്നത്. പക്ഷേ അതിലും ചില നിബന്ധനകൾ ഉണ്ടെന്ന് മാത്രം. ഒരു യാത്രക്കാരന് കൺഫോം ടിക്കറ്റ് ഒരു കുടുംബാംഗത്തിന് മാത്രമേ കൈമാറാൻ കഴിയൂ. സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ള യാത്രക്കാരൻ ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് അപേക്ഷ നൽകണം. ഇതിനുശേഷം പുതിയ യാത്രക്കാരന്റെ പേരിൽ ടിക്കറ്റ് മാറ്റും. ഒരു യാത്രക്കാരൻ കൺഫോം ടിക്കറ്റ് റദ്ദാക്കുമ്പോൾ, അത് വെയിറ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് പ്രയോജനകരമാകുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

കൺഫോം ട്രെയിൻ ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യാൻ;

  • ടിക്കറ്റിന്റെ പ്രിന്റൗട്ട് എടുക്കുക.
  • അടുത്തുള്ള റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് റിസർവേഷൻ കൗണ്ടറിനെ സമീപിക്കുക.
  • നിങ്ങൾ ടിക്കറ്റ് കൈമാറാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ ആധാർ കാർഡ്, പാൻ കാർഡ് അല്ലെങ്കിൽ വോട്ടർ ഐഡി കാർഡ് പോലുള്ള തിരിച്ചറിയൽ രേഖയുടെ പകർപ്പ് ഇവിടെ നൽകണം.
  • ചില സാഹചര്യങ്ങളിൽ നിങ്ങളുടെ ഐഡി പ്രൂഫിന്റെ ഒരു പകർപ്പും ആവശ്യമായി വന്നേക്കാം. അതിൽ കൈയ്യിൽ കരുതുക.
  • എല്ലാ രേഖകളും സഹിതം കൗണ്ടറിലൂടെ ടിക്കറ്റ് ട്രാൻസ്ഫറിന് അപേക്ഷിക്കുക.
  • ശേഷം, നിങ്ങളുടെ സ്ഥാനത്ത് യാത്ര ചെയ്യുന്ന വ്യക്തിക്ക് ടിക്കറ്റ് എളുപ്പത്തിൽ കൈമാറും.

ക്യാൻസലേഷനു ശേഷമുള്ള ഒഴിവുള്ള സ്ഥലം വെയിറ്റിംഗ് ലിസ്റ്റിലെ ആദ്യ വ്യക്തിക്ക് ഉടനടി അനുവദിക്കുന്നതാണ് രീതി. അങ്ങനെ വേഗത്തിലുള്ള കൺഫർമേഷൻ റെയിൽവേ ഉറപ്പാക്കുകയും ചെയ്യും. അങ്ങനെ സീറ്റ് കൺഫോമായ യാത്രക്കാരനെ ഇന്ത്യൻ റെയിൽവേ അയച്ച സന്ദേശത്തിലൂടെ അറിയിക്കുകയും ചെയ്യും. യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത യാത്ര ഉറപ്പാക്കാൻ സഹായിക്കുന്ന, AI അടിസ്ഥാനമാക്കിയുള്ള റെയിൽമിത്ര ആപ്ലിക്കേഷൻ ഉപയോഗിക്കാൻ ഇന്ത്യൻ റെയിൽവേ യാത്രക്കാരോട് നിര്‍ദ്ദേശിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button