Latest NewsKeralaNewsInternational

ദത്തെടുത്ത മൂന്ന് വയസുകാരിയെ രാത്രിയില്‍ മരച്ചുവട്ടില്‍ നിറുത്തി അച്ഛൻ ശിക്ഷിച്ചു : കുട്ടിയെ കാണാനില്ല

ടെക്സാസ്: പാല്‍ കുടിക്കാത്തതിന് അച്ഛന്‍ രാത്രിയില്‍ വീടിന് പുറത്ത് നിറുത്തി ശിക്ഷിച്ച മൂന്ന് വയസുകാരിയെ കാണാതായി. വന്യമൃഗങ്ങള്‍ ധാരാളമുള്ള പ്രദേശമായതിനാല്‍ കുട്ടിക്ക് അപകടമുണ്ടായോ എന്നാണു പോലീസ് സംശയിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ടെക്സാസ് സ്വദേശിയായ വെസ്ലി മാത്യൂസ് (37) ആണ് അറസ്റ്റിലായത്. അമേരിക്കയിലെ ടെക്സാസില്‍ നിന്നാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവരുന്നത്. മലയാളി ദമ്പതികള്‍ ദത്തെടുത്ത മൂന്ന് വയസുകാരിയായ മലയാളി പെണ്‍കുഞ്ഞിനെയാണ് കാണാതായത്.

കുഞ്ഞിന് മാനസിക വളര്‍ച്ച കുറവാണെന്നും മകളോട് പാല്‍ കുടിക്കാന്‍ വെസ്ലി നിര്‍ദ്ദേശിച്ചെങ്കിലും കുട്ടി തയ്യാറായില്ലെന്നും അതോടെ ശിക്ഷിക്കുകയായിരുന്നെന്നും പിതാവ് തന്നെയാണ് വെളിപ്പെടുത്തിയത്. ഇതോടെയാണ് ഷെറിനോട് വീടിന് പുറത്തെ മരച്ചുവട്ടില്‍ ചെന്ന് നില്‍ക്കാന്‍ മാത്യൂസ് നിര്‍ദ്ദേശിച്ചത്. കുഞ്ഞിനെ കാണാതായതോടെ പിതാവും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്. മകളെ ശകാരിച്ചതായും അവളെ വീടിനു പുറത്തുള്ള വലിയ മരത്തിനു കീഴില്‍ നിര്‍ത്തിയതായും അച്ഛന്‍ വെസ്ലി മാത്യു തന്നെയാണ് പൊലീസിനോട് പറഞ്ഞത്. പതിനഞ്ച് മിനിറ്റിന് ശേഷം നോക്കുമ്പോള്‍ അവിടെ മകളെ കണ്ടില്ലെന്നാണ് വെസ്ലിയുടെ മൊഴി.

കുട്ടിയെ നിറുത്തിയ മരത്തിന് സമീപത്ത് ചെന്നായയെ കണ്ടതായി മാത്യൂസ് പൊലീസിനോട് പറഞ്ഞു. മാത്യൂസിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. മകളെ കാണാതായ ഉടന്‍ പ്രൈവറ്റ് ഡിറ്റക്ടീവുകളുടെ സഹായം തേടുകയാണ് വെസ്ലി ചെയ്തത്. ചെന്നായകളുള്ള സ്ഥലത്താണ് മരത്തിനു കീഴില്‍ മകളെ നിര്‍ത്തിയതെന്ന് ഇയാള്‍ അവരോട് പറഞ്ഞതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വീടിന് നൂറടി അകലെയുള്ള മരച്ചുവട്ടില്‍ നിന്നാണ് കുട്ടി അപ്രത്യക്ഷയായത്. അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷം രാവിലെ എട്ട് മണിയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായി റിച്ചാര്‍ഡ്സണ്‍ പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button