Latest NewsKeralaNews

സരിതയുടെ പരാതിയില്‍ രാഷ്ട്രീയ ഉന്നതരുടെ അറസ്റ്റ് ഉണ്ടായേക്കും : അറസ്റ്റ് നേരിടേണ്ടി വരുന്നവർ ഇവർ

തിരുവനന്തപുരം: സരിതയുടെ കത്തില്‍ പരാമര്‍ശിച്ച വ്യക്തികള്‍ക്കെതിരേ അഴിമതി നിരോധനനിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്താമെന്നാണു നിയമോപദേശം. കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് പുതിയ പരാതികള്‍ ലഭിക്കുകയും പഴയ കേസുകളില്‍ പുതിയ തെളിവുകള്‍ ലഭിക്കുകയും ചെയ്താല്‍ അനന്തരനടപടി സ്വീകരിക്കാം. ഉമ്മന്‍ ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍ തുടങ്ങിയ പ്രമുഖര്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്നു സരിത മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.

കോണ്‍ഗ്രസ് സമുന്നതനേതാവായ മുന്‍കേന്ദ്രമന്ത്രിയുടെ മകനും സുഹൃത്തും തന്നെ വിളിച്ച ഫോണ്‍ നമ്പരുകളും സരിത അന്വേഷണസംഘത്തിനു നല്‍കിയിരുന്നു. സരിത മുഖ്യമന്ത്രിക്കും ക്രൈംബ്രാഞ്ചിനും നല്‍കിയ പരാതികള്‍ ഡി.ജി.പി: രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ അന്വേഷണസംഘത്തിനു കൈമാറും. കോണ്‍ഗ്രസ് നേതാവിന്റെ മകന്‍, സുഹൃത്തായ അമേരിക്കന്‍ വ്യവസായി, പ്രമുഖ മുസ്ലിം ലീഗ് നേതാവിന്റെ മകന്‍ എന്നിവര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിയിൽ ഉണ്ട്. ക്രൈംബ്രാഞ്ച് എസ്.പി: മുഹമ്മദ് ഷബീറിന്റെ നേതൃത്വത്തിലുളള സംഘമാണു നിലവില്‍ ഈ കേസ് അന്വേഷിക്കുന്നത്.

ഈ പരാതിയില്‍ പരാമര്‍ശിക്കുന്നവരെ കോവളം എം.എല്‍.എ: എ. വിന്‍സെന്റിന്റെ അറസ്റ്റിനു കാരണമായ വകുപ്പുകള്‍ പ്രകാരം പ്രത്യേകസംഘത്തിന് അറസ്റ്റ് ചെയ്യാവുന്നതാണ്. അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് ഉന്നത വൃത്തങ്ങളിൽ നിന്നുള്ള സൂചനയും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നു സരിത പരാതിയില്‍ പറയുന്നു.തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടലില്‍ മുന്‍ എം.എല്‍.എ: എ.പി. അബ്ദുള്ളക്കുട്ടി ബലാത്സംഗം ചെയ്തു. ഡല്‍ഹിയില്‍ ജോസ് കെ. മാണി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. എ.ഡി.ജി.പി: കെ. പത്മകുമാര്‍ കലൂരിലെ ഫഌറ്റില്‍ പീഡിപ്പിച്ചു. എറണാകുളം മുന്‍ കമ്മിഷണര്‍ എം.ആര്‍. അജിത്കുമാര്‍ ഫോണിലൂടെ മണിക്കൂറുകളോളം അശ്ലീലസംഭാഷണം നടത്തി. എസ്.എം.എസും അയച്ചു.

പെരുമ്പാവൂര്‍ മുന്‍ ഡിെവെ.എസ്.പി: കെ. ഹരികൃഷ്ണന്‍ കോടതിയില്‍ ഹാജരാക്കുന്നതിന്റെ തലേന്ന് ഔദ്യോഗികവസതിയില്‍ തന്നെ ബലാത്സംഗം ചെയ്തു തുടങ്ങിയ കാര്യങ്ങളും പരാതിയിൽ ഉണ്ട്.ഇതൊക്കെ കൊണ്ട് തന്നെ കൊണ്ഗ്രെസ്സ് പ്രതിക്കൂട്ടിലാണ്.ബലാത്സംഗക്കേസ് നേരിടുക അത്ര എളുപ്പമല്ല. അറസ്റ്റുവരെയുണ്ടാകാം. ഇത്തരം കേസുകളില്‍ ജാമ്യം കിട്ടുക എളുപ്പമല്ല. ഇരയുടെ വിശ്വാസ്യതയുംമറ്റും ചോദ്യംചെയ്ത് ഇത്തരം നടപടിയെ തടുക്കാനുള്ള നിയമനടപടിയായിരിക്കും നേതാക്കള്‍ തേടുക.സര്‍ക്കാര്‍ നടപടിക്കെതിരേ എ.കെ.ആന്റണിയടക്കമുള്ള നേതാക്കള്‍ രംഗത്തുവന്നത് ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button