Latest NewsNewsInternational

നൂറ്റിമൂന്ന് വർഷം പഴക്കമുള്ള അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

സിഡ്‌നി : നൂറ്റിമൂന്ന് വർഷം പഴക്കമുള്ള അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഒന്നാം ലോക മഹായുദ്ധത്തിനിടെ കാണാതായ അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. 55 മീറ്റര്‍ നീളമായിരുന്നു അന്തര്‍വാഹിനിക്കുണ്ടായിരുന്നത്. ഒന്നാം ലോക മഹായുദ്ധത്തിനിടെ 1917 സെപ്റ്റംബറിലാണ് എച്ച്.എം.എ.എസ് എഇ 1 എന്ന അന്തര്‍വാഹിനി 35 ജീവനക്കാരുമായി അപ്രത്യക്ഷമായത്. ഒന്നാം ലോക മഹായുദ്ധത്തിനിടെ കാണാതായ ഓസ്‌ട്രേലിയയുടെ ആദ്യ അന്തര്‍വാഹിനിയായ ഫര്‍ഗോ ഇഖറ്റോ എന്ന കപ്പൽ അന്തിമ തിരച്ചില്‍ നടത്തുന്നതിനിടെ വ്യാഴാഴ്ചയാണ് അന്തർവാഹിനി കണ്ടെത്തിയത്.

പന്ത്രണ്ടോളം ഘട്ടങ്ങളിലായി സ്വകാര്യ-സര്‍ക്കാര്‍ ഏജന്‍സികള്‍ വര്‍ഷങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. യോര്‍ക്ക് ദ്വീപിലെ ഡ്യൂക്ക് തീരത്ത് നിന്നാണ് അന്തര്‍വാഹിനി കാണാതായത്. ഓസ്‌ട്രേലിയയുടെ പഴക്കം ചെന്ന നാവിക നിഗൂഡതയ്ക്ക് പരിഹാരമായി എന്നാണ് അന്തര്‍വാഹിനി കണ്ടെത്തിയതിന് ശേഷം പ്രതിരോധ മന്ത്രി മാരിസ് പെയ്ന്‍ പറഞ്ഞത്

. കപ്പലിലെ ജീവനക്കാരുടെ കുടുംബങ്ങളുടെ സങ്കടത്തില്‍ പങ്ക് ചേരുന്നു. കപ്പല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങള്‍ക്ക് കരുത്ത് പകരുമെന്നും ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രി പറഞ്ഞു. .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button