Latest NewsIndia

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. അതീവ സുരക്ഷാമേഖലയായ ലാല്‍ ചൗക്കിലാണ്സ്‌ ഫോടനമുണ്ടായത്. സ്‌ഫോടനത്തെത്തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി.

ക്ലോക്ക് ടവറിന് സമീപമുണ്ടായിരുന്ന സിആര്‍പിഎഫിന്റെ വാഹനം ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നത്. എന്നാല്‍ ലക്ഷ്യം തെറ്റി ഇതിനടുത്തുണ്ടായിരുന്ന കടകള്‍ക്ക് അരുകിലായാണ് പൊട്ടിത്തെറി നടന്നത്.

ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ നഗരത്തില്‍ ന
ടക്കുന്ന രണ്ടാമത് ഭീകരാക്രമണമാണിത്. രാജ്ബാഗ മേഖലയില്‍ വ്യാഴാഴ്ച്ച നടന്ന ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്ക് പറ്റിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button