KeralaLatest News

കൂട്ടിലിട്ടിരുന്ന ജര്‍മന്‍ ഷെപ്പേഡ് നായയെ മെരുക്കി, മോഷ്ടിച്ചു കടത്തി

ചെറുതോണി: വീട്ടില്‍ കൂട്ടിലിട്ടിരുന്ന ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പെട്ട നായ്ക്കുട്ടിയെ മോഷ്ടിച്ചു ലോറിയില്‍ കടത്തി. ഇടുക്കി പോലീസ് സ്റ്റേഷനില്‍ കന്റീന്‍ നടത്തുന്ന പുതിയാനിക്കല്‍ സജിയുടെ വീട്ടിലെ രണ്ടര വയസ്സുള്ള പെണ്‍നായയെയാണ് മോഷ്ടിച്ചത്.  അതേസമയം  നായയെ മോഷ്ടിച്ചു കൊണ്ടുപോകുന്ന ദൃശ്യം അയല്‍വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞു.

ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം നടന്നത്. അതേസമയം മോഷ്ടാവ് കുറേസമയം ചെലവാക്കി മെരുക്കിയെടുത്താണ് നായയുമായി കടന്നുകളഞ്ഞത്. അതേസമയം ഇയാള്‍ നായയെ ലോറിയില്‍ കയറ്റിക്കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സജിയുടെ വീട്ടില്‍ രണ്ടു നായയകളെയാണ് വളര്‍ത്തിയിരുന്നത്. വൈകുന്നേരങ്ങളില്‍ ആണ്‍നായയെ വീട്ടിലെ വരാന്തയിലേക്കു മാറ്റുകയാണു പതിവ്. മോഷണം പോയ നായക്ക് 25,000 രൂപ വില വരുമെന്നും സംഭവത്തില്‍ പോലീസിന് പരാതി നല്‍കിയതായും സജി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button