Latest NewsKeralaFootball

സന്ദേശ് ജിങ്കന് വേണ്ടി പിടിവലി : വിട്ടു തരില്ലെന്ന് ബ്ലാസ്റ്റേഴ്‌സ്

കൊച്ചി : കേരളാ ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന് വേണ്ടി എടികെ കൊല്‍ക്കത്ത വല വിരിച്ചെങ്കിലും വിട്ടു തരില്ലെന്ന് നിലപാടില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്‍. കോടികള്‍ മുടക്കി ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോവില്‍ ജിങ്കനെ സ്വന്തമാക്കാനായിരുന്നു കൊല്‍ക്കത്തയുടെ ശ്രമം.

എന്നാല്‍ ജിങ്കാനെ വില്‍ക്കില്ലെന്ന ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ തീരുമാനം എടികെ യ്ക്ക് തിരിച്ചടിയായി. ബ്ലാസ്‌റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമാണ് സന്ദേശ് ജിങ്കന്‍. ഏഷ്യന്‍ കപ്പില്‍ ഇന്ത്യന്‍ പ്രതിരോധത്തിലെ മികച്ച പ്രകടനമാണ് ജിങ്കാനെ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തീരുമാനിച്ചത്.

ഇതിനിടയില്‍ ഖത്തറില്‍ നിന്നും ജിങ്കാന് ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ തല്‍കാലം ബ്ലാസ്റ്റേഴ്‌സില്‍ നില്‍ക്കാനാണ് താരത്തിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button