KeralaLatest News

കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​ക​ളെ റെ​യി​ല്‍​വേ പാ​ള​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

പ​ത്ത​നം​തി​ട്ട: കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​ക​ളെ കോ​യ​ന്പ​ത്തൂ​ർ റെ​യി​ല്‍​വേ പാ​ള​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​ടൂ​രി​ല്‍​നി​ന്നു കാ​ണാ​താ​യ ഒ​ന്നാം വ​ര്‍​ഷ ബി​കോം വി​ദ്യാ​ര്‍​ഥി​ക​ളാ​യ അ​മ​ല്‍ പി. ​കു​മാ​ര്‍ (19) ,സൂ​ര്യ എ​സ്.​നാ​യ​ര്‍ ( 18) എ​ന്നി​വ​രുടെ മൃതദേഹമാണ് കണ്ടെത്തിയത്. കോ​യ​ന്പത്തൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​നി​ന്നു ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ റ്റി​എ​ന്‍ ന​ഗ​റി​നു സ​മീ​പം റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച​നി​ല​യി​ലായിരുന്നു മൃ​ത​ദേ​ഹ​ങ്ങ​ള്‍. പ്ര​ദേ​ശ​വാ​സി​കളാണ് പാളത്തിൽ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ട വി​വ​രം റെ​യി​ല്‍​വേ പോ​ലീ​സി​നെ അ​റി​യി​ച്ചത്.

അ​ടൂ​രി​ലെ വിദ്യാഭ്യാസ സ്ഥാ​പ​ന​ത്തി​ന്‍റെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ത്തി​ലുണ്ടായിരുന്നു. കാ​ര്‍​ഡി​ന്‍റെ ചി​ത്രം റെ​യി​ല്‍​വേ പോ​ലീ​സ് വാ​ട്ട്സ്‌ആ​പ്പി​ലൂ​ടെ അ​ടൂ​ര്‍ പോ​ലീ​സി​നു കൈ​മാ​റി​ ​വിദ്യാ​ര്‍​ഥി​ക​ളെ തി​രി​ച്ച​റിയുകയായിരുന്നു. മൃ​ത​ദേ​ഹങ്ങൾ കോ​യ​ന്പ​ത്തൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു. ഇ​രു​വ​രെ​യും കാ​ണാ​നി​ല്ലെ​ന്ന വീ​ട്ടു​കാ​രു​ടെ പ​രാ​തി​യുടെ അടിസ്ഥാനത്തൽ അ​ടൂ​ര്‍ പോ​ലീ​സ് വ്യാ​ഴാ​ഴ്ച കേ​സെ​ടു​ത്തി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button