CinemaMollywoodNewsEntertainment

ഇനി സംവിധാനത്തില്‍ ‘ഹരിശ്രീ’

 

നായകനായും കോമഡി നടനായും പ്രേക്ഷകരെ വിസ്മയിപ്പിച്ച ഹരിശ്രീ അശോകന്‍ സംവിധായകന്റെ കുപ്പായമണിയുന്നു. ‘ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’ എന്ന ചിത്രത്തിലൂടെയാണ് അശോകന്‍ തന്റെ പുത്തന്‍ സംരഭത്തിലേക്ക് ചുവടു വെയ്ക്കുന്നത്.

മുഴുനീള കോമഡി ചിത്രമായാണ് ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി ജനങ്ങളിലേക്കെത്തുന്നത്. യുവ എഴുത്തുകാരായ ഉണ്ണി, രജ്ഞിത്, യാബിര്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. സംഗീത സംവിധാനം ഗോപി സുന്ദര്‍, നാദിര്‍ഷ, അരുണ്‍ രാജ് എന്നിവര്‍ നിര്‍വഹിക്കുന്നു. ഹരിശങ്കര്‍, അഫ്‌സല്‍, അന്തോണി, അന്‍വര്‍, സാദത്ത് എന്നിവര്‍ക്കൊപ്പം ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകും ചിത്രത്തില്‍ ഒരു ഗാനം ആലപിക്കുന്നുണ്ട്.

ഇന്റര്‍നാഷണലില്‍ തുടങ്ങി ലോക്കലില്‍ എത്തുന്ന സൗഹൃദങ്ങളുടെ കഥ നര്‍മ്മരസത്തിലൂടെ പറയുന്ന ചിത്രമാണ് ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button