CinemaLatest NewsNewsIndiaBollywoodEntertainmentMovie Gossips

തിരക്കഥയിലും സംവിധാനത്തിലും അനാവശ്യമായ ഇടപെടൽ, പടങ്ങൾ പൊട്ടുന്നു ചിരഞ്ജീവിക്കെതിരെ അണിയറ പ്രവർത്തകർ

ഹൈദരാബാദ്: നീണ്ട 40 വര്‍ഷമായി തെലുങ്ക് സിനിമാമേഖലയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് മെഗാസ്റ്റാര്‍ ചിരഞ്ജീവി. എന്നാൽ, സമീപകാലത്ത് തുടര്‍ച്ചയായി ചിരഞ്ജീവിയുടെ ചിത്രങ്ങള്‍ തിയേറ്ററുകളിൽ ദയനീയമായി പരാജയപ്പെടുന്ന അവസ്ഥയിലാണ്. ഏറെ പ്രതീക്ഷയോടെ തീയേറ്ററുകളിലെത്തിയ ഗോഡ്ഫാദറാണ് ഈ നിരയിൽ ഏറ്റവും പുതിയത്.

ഇപ്പോൾ ചിത്രം ദയനീയമായി പരാജയപ്പെട്ടതോടെ താരത്തിനെതിരെ സിനിമ മേഖലയിൽ ഉണ്ടായിരുന്ന അടക്കംപറച്ചിലുകള്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ചിരഞ്ജീവിയുടെ അനാവശ്യമായ ഇടപെടലുകളാണ് സിനിമകളെ പരാജയത്തിലേക്ക് നയിക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 312 കേസുകൾ

സിനിമ പരാജയപ്പെടാനിടയാക്കിയ മുഴുവന്‍ പ്രശ്‌നങ്ങൾക്കും കാരണം ചിരഞ്ജീവിയാണെന്നും സ്‌ക്രിപ്റ്റ് സംബന്ധിച്ച് താന്‍ നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ ഉപയോഗിക്കണമെന്ന് അദ്ദേഹം സംവിധായകനെ നിര്‍ബന്ധിച്ചുവെന്നും ഗോഡ്ഫാദര്‍ ടീം പറയുന്നു. തിരക്കഥയില്‍ മാത്രമല്ല സിനിമയുടെ സംവിധാനത്തില്‍ വരെ താരം തന്റേതായ ഇടപെടലുകള്‍ നടത്തിയെന്നും അണിയറ പ്രവർത്തകർ പറയുന്നു.

ചിരഞ്ജീവി തങ്ങളുടെ കഥയില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയെന്നും ഇതുമൂലം ഷൂട്ടിംഗ് സമയത്ത് സുരേന്ദര്‍ റെഡ്ഡിയും ചിരഞ്ജീവിയും തമ്മില്‍ ചില പ്രശ്നങ്ങള്‍ പോലും ഉണ്ടായിട്ടുണ്ടെന്നും സൈറ നരസിംഹ റെഡ്ഡിയുടെ രചയിതാവ് പരുചൂരി ഗോപാലകൃഷ്ണ നേരത്തെ വ്യക്തമാക്കിയിരുന്നു.

ബെംഗളൂരുവില്‍ 10 ലക്ഷം മലയാളികള്‍,ആകെ ഉള്ളത് 9 ട്രെയിനുകളാണെന്ന് ചൂണ്ടിക്കാട്ടി എ.എ റഹിം എം.പി രംഗത്ത്

ആചാര്യയില്‍, രാംചരണിന്റെ വേഷം വെറും 10 മിനിറ്റാണ് തിരക്കഥയിൽ ഉണ്ടായിരുന്നത് എന്നാല്‍ കഥാപാത്രത്തിന്റെ റണ്‍ ടൈം വര്‍ദ്ധിപ്പിക്കാന്‍ ചിരഞ്ജീവി കൊരട്ടാലയോട് നിര്‍ബന്ധിക്കുകയായിരുന്നു. അക്കാരണത്താല്‍ മുഴുവന്‍ സ്‌ക്രിപ്റ്റും മാറ്റി. ഈ അനാവശ്യ മാറ്റങ്ങള്‍ കാരണം കൊരട്ടാലയും ചിരഞ്ജീവിയും തമ്മില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button