Latest NewsHealth & Fitness

ഈ ഗന്ധങ്ങള്‍ നിങ്ങളുടെ ശരീരഭാരം കുറയ്ക്കും; കാരണം ഇതാണ്…

ഗന്ധങ്ങള്‍ക്ക് ശരീരഭാരം കുറയാന്‍ കഴിയുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ? ബുദ്ധിമുട്ടാണല്ലേ… എന്നാല്‍ ചില മണങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മുന്തിരി, ഓറഞ്ച്, കര്‍പ്പൂര തുളസി തൈലം എന്നിവയുടെ ഗന്ധമാണ് ശരീരഭാരം കുറയക്കാന്‍ സഹായിക്കുന്നത്.

മുന്തിരിയുടെ ഗന്ധം
മുന്തിരിയുടെ ഗന്ധം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. അമിതവിശപ്പുള്ളവര്‍ ദിവസവും അല്‍പം മുന്തിരി കഴിക്കുന്നത് വിശപ്പ് അകറ്റാനും സഹായിക്കും. ഒസാകാ സര്‍വകലാശാലാ ഗവേഷകര്‍ എലികളില്‍ നടത്തിയ പഠനത്തില്‍, ഗ്രേപ്പ് ഫ്രൂട്ടിന്റെ ഗന്ധം ശ്വസിക്കുന്നത് എലികളില്‍ വിശപ്പും ശരീരഭാരവും കുറയ്ക്കാന്‍ സഹായിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. മുന്തിരി ശരീരത്തിലെ മെറ്റബോളിസം കൂട്ടാന്‍ ഏറെ നല്ലതാണ്.

ഓറഞ്ചിന്റെ ഗന്ധം
ഓറഞ്ചിന്റെ ഗന്ധം മിക്കവര്‍ക്കും ഇഷ്ടമാണ്. ശരീരവും മനസും ഉന്മേഷത്തോടെയിരിക്കാന്‍ വളരെ നല്ലതാണ് ഓറഞ്ച്. ഓറഞ്ചിന്റെ ഗന്ധം തടി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. പ്രതിരോധഷിശേഷി കൂട്ടാന്‍ വളരെ നല്ലതാണ് ഓറഞ്ച്.

കര്‍പ്പൂര തുളസിതൈലം
കര്‍പ്പൂര തുളസിതൈലത്തിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ഓര്‍മ്മശക്തി വര്‍ധിക്കാന്‍ വളരെ നല്ലതാണ് കര്‍പ്പൂര തുളസിതൈലം. ശ്രദ്ധ കൂട്ടാനും ചിന്തകളില്‍ വ്യക്തത വരാനും സഹായിക്കുന്നു. കര്‍പ്പൂരതുളസി തൈല trigeminal നാഡിയുടെ ഉത്തേജനവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണിത്. ഉന്മേഷം കുറയുമ്പോള്‍ കര്‍പ്പൂരതുളസി തൈലം മണത്താല്‍ അത് ഉപാപചയം കൂട്ടാനും ഊര്‍ജമേകാനും സഹായിക്കുമെന്നും മിക്ക പഠനങ്ങളും പറയുന്നു. എനര്‍ജി ലെവല്‍ കൂട്ടാന്‍ വളരെ നല്ലതാണ് കര്‍പ്പൂര തുളസിതൈലം.

 

shortlink

Post Your Comments


Back to top button