Latest NewsBikes & Scooters

റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ വിദേശ അസംബ്ലിങ് ശാല തായ്ലന്റില്‍

റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ വിദേശ അസംബ്ലിങ് ശാല ഇനി തായ്‌ലന്റിലും. മൂന്നു വര്‍ഷം മുമ്പാണ് തായ്ലന്റ് വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് സജീവമായിത്തുടങ്ങിയത്. മികച്ച സ്വീകാര്യതയാണ് ഇതിന് ലഭിച്ചത്. ജൂണോടെ തായ്ലന്റിലെ അസംബ്ലിങ് ശാല പ്രവര്‍ത്തനക്ഷമമാക്കാനാണു റോയല്‍ എന്‍ഫീല്‍ഡ് തയാറെടുക്കുന്നത്.

എന്നാല്‍ ഇതിനു മുന്‍പായി, തായ്ലന്റില്‍ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനം ആരംഭിക്കുമെന്നും എഷര്‍ ഗ്രൂപ്പിന്റെ ഇരുചക്രവാഹന നിര്‍മാണ വിഭാഗമായ റോയല്‍ എന്‍ഫീല്‍ഡ് പറയുന്നു. 2016ല്‍ ബാങ്കോക്കിലായിരുന്നു എന്‍ഫീല്‍ഡിന്റെ ആദ്യ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. എന്നാല്‍ അടുത്ത വര്‍ഷം ആദ്യത്തോടെ 15 ഡീലര്‍ഷിപ്പുകളും 25 അംഗീകൃത സര്‍വീസ് സെന്ററുകളുമുള്ള വില്‍പ്പന, വില്‍പ്പനാനന്തര സേവന ശൃംഖല ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് എന്‍ഫീല്‍ഡ്. ദക്ഷിണ പൂര്‍വ ഏഷ്യയില്‍ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജി ടി 650 ബൈക്കുകള്‍ വില്‍പ്പനയ്ക്കെത്തിയ ആദ്യ വിപണികളിലൊന്നുമായിരുന്നു തായ്ലന്‍ഡ്. 650 ട്വിന്‍സ് എന്ന വിളിപ്പേരുള്ള ബൈക്കുകള്‍ക്ക് തായ്ലന്റില്‍ എഴുനൂറോളം ബുക്കിങ് ലഭിച്ചെന്നാണു റോയല്‍ എന്‍ഫീല്‍ഡ് അധികൃതര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button