Latest NewsInternationalTechnology

ഇന്റര്‍നെറ്റ് ഭീമന്‍മാരായ ഫേസ്ബുക്കിനെയും ഗൂഗിളിനെയും പറ്റിച്ച് കോടികള്‍ കവര്‍ന്നയാളെ പിടികൂടി

കാലിഫോർണിയ : ഇന്റര്‍നെറ്റ് ഭീമന്‍മാരായ ഫേസ്ബുക്കിനെയും ഗൂഗിളിനെയും പറ്റിച്ച് കോടികള്‍ കവര്‍ന്നയാളെ പിടികൂടി. വ്യാജ ഇന്‍വോയിസുകള്‍ വഴി തട്ടിപ്പ് നടത്തിയ ലിത്വാനി സ്വദേശി ഇവല്‍ദാസ് റിമാസോക്‌സ് എന്ന യുവാവാണ് പിടിയിലായത്. ഏകദേശം 800കോടിയിലധികം രൂപ ഇയാൾ തട്ടിയെടുത്തതായി കണ്ടെത്തി. ലിത്വാനയില്‍ ക്വാന്റ് കംപ്യൂട്ടര്‍ എന്ന കമ്പനി രജിസ്റ്റർ ചെയത ശേഷം ഈ സ്ഥാപനത്തിന്റെ പേരിലാണ് റിമാസോക്‌സ് ഇരുകമ്ബനികളെയും പറ്റിച്ചത്.

കമ്പനിയിൽ നിന്നും സാധനങ്ങൾ വാങ്ങി എന്ന് ചൂണ്ടിക്കാട്ടി ഗൂഗിളിനും,​ ഫേസ്ബുക്കിനും വ്യാജ ഇന്‍വോയിസുകള്‍ അയച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കേണ്ട കത്തുകള്‍ക്കും കോണ്‍ട്രാക്റ്റ് പേപ്പറുകള്‍ക്കുമൊപ്പമാണ് ഇയാൾ അയച്ച ഇന്‍വോയിസുകളും കമ്പനികളിൽ എത്തിയത്. വലിയ തുകയായതിനാല്‍ വയര്‍ ട്രാന്‍സ്ഫര്‍ വഴിയാണ് കമ്പനികള്‍ ഇയാള്‍ക്ക് പണം കൈമാറി. ഗൂഗിളില്‍ നിന്ന് 2.3കോടി ഡോളറും ഫേസ്ബുക്കില്‍ നിന്ന് 9.9കോടി ഡോളറുമാണ് തട്ടിയെടുത്തത്.

ഏറെ വൈകി തട്ടിപ്പ് തിരിച്ചറിഞ്ഞ ഗൂഗിൾ ഉടന്‍ തന്നെ അധികൃതരെ വിവരമറിയിക്കുകയും ഇയാള്‍ പിടിയിലാവുകയും ചെയ്തു. പണം തിരികെ നല്‍കാമെന്ന് റിമാസോക്‌സ് അധികൃതരോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button