Latest NewsFootball

സഹ പരിശീലകനെ പുറത്താക്കി ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: കേരളാ ബ്ലാസേ്‌റ്റഴ്‌സ് സഹ പരിശീലകനായിരുന്ന തങ്‌ബോയ്‌ സിംഗ്‌ടോയെ സഹപരിശീലക സ്‌ഥാനത്തു നിന്ന്‌ മാറ്റി. ഇഷ്‌ഫാഖ്‌ അഹമ്മദ്‌ ക്ലബിലേക്ക്‌ തിരികെ എത്തിയതോടെയാണ്‌ സിംഗ്‌ടോ ക്ലബില്‍ നിന്ന്‌ പുറത്തായത്‌. ഇപ്പോൾ സഹപരിശീലകന്റെ ചുമതലകൾ വഹിക്കുന്നത് മുന്‍ ബ്ലാസേ്‌റ്റഴ്‌സ് താരം കൂടിയായ ഇഷ്‌ഫാഖ്‌ ആണ്‌.

രണ്ട്‌ സീസണ്‍ മുമ്ബായിരുന്നു ഷില്ലോങ്ങ്‌ ലജോങിന്റെ പരിശീലക സ്‌ഥാനം ഉപേക്ഷിച്‌ സിങ്‌ടോ കേരള ബ്ലാസേ്‌റ്റഴ്‌സില്‍ എത്തിയത്‌. നോര്‍ത്ത്‌ ഈസ്‌റ്റ് താരങ്ങളെ കൂടുതല്‍ ടീമില്‍ എടുക്കാന്‍ കാരണം സിങ്‌ടോ ആയിരുന്നു. ബ്ലാസേ്‌റ്റഴ്‌സ് പരിശീലകരായിരുന്ന റെനെ മ്യൂളന്‍സ്‌റ്റീന്റെയും ഡേവിഡ്‌ ജെയിംസിന്റെയും പരാജയത്തിന് സിങ്‌ടോ വിമർശനം ഏറ്റുവാങ്ങാറുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button