Latest NewsIndia

ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് മരണം

റാഞ്ചി : ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. ജാര്‍ഖണ്ഡില്‍ യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്. 43 പേര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡിലെ ഗര്‍ഹ്വയിലാണ് അപകടമുണ്ടായത്. ബസിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. എങ്ങനെ അപകടമുണ്ടായി എന്നതിനെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

പരിസരവാസികളാണ് ആദ്യം അപകടം കണ്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകായിരുന്നു. ഗുരുതര പരിക്കേറ്റവരെ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റി. പുലര്‍ച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്. ഗര്‍ഹ്വയിലെ അനുരാജ് ഘാട്ടിയിലെ കൊക്കയിലേക്ക് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. നിസാരപരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലും പ്രവേശിപ്പിച്ചിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button