KeralaLatest News

അ​ണ​ക്കെ​ട്ട് ദു​ര​ന്തത്തിൽ മരിച്ച ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി

മും​ബൈ: ക​ന​ത്ത മ​ഴ​യി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ലെ ര​ത്ന​ഗി​രി​യി​ൽ തി​വാ​രെ അ​ണ​ക്കെ​ട്ട് ത​ക​ർ​ന്ന് ആളുകൾ മരിച്ച സംഭവത്തിൽ ഒരു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി. ​ന്‍​ഡി​ആ​ര്‍​എ​ഫ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 20 ആ​യി. മൂ​ന്ന് പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്.കഴിഞ്ഞ അഞ്ച് ദിവസമായി ഇവിടെ തെരച്ചിൽ നടത്തുകയായിരുന്നു.

അ​ണ​ക്കെ​ട്ട് തകർന്നതോടെ 15 വീ​ടു​ക​ൾ ഒ​ഴു​കി​പ്പോ​യി. അ​ണ​ക്കെ​ട്ട് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ ഏ​ഴ് ഗ്രാ​മ​ങ്ങ​ളി​ൽ വെ​ള​ള​പ്പൊ​ക്ക​മു​ണ്ടാകുകയും ചെയ്തു. അ​ണ​ക്കെ​ട്ട് തകരാൻ കാരണം ഞണ്ടുകളാണെന്ന് ജ​ല​സേ​ച​ന മ​ന്ത്രി ത​നാ​ജി സാ​വ​ന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ അണക്കെട്ട് നിർമ്മിച്ച കോൺട്രാക്ടറെ രക്ഷിക്കുവാൻ ബിജെപി നടത്തുന്ന തന്ത്രമാണിതെന്ന് എ​ൻ​സി​പി നേ​താ​വ് ജി​തേ​ന്ദ്ര അ​വ്ഹാ​ദ് പറഞ്ഞു.

ജി​തേ​ന്ദ്ര അ​വ്ഹാ​ദും മ​റ്റ് പ്ര​വ​ർ​ത്ത​ക​രും ഞ​ണ്ടു​ക​ളു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ഇ​വ​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​കയും ചെയ്തു. മ​ന്ത്രി പ​റ​ഞ്ഞ അ​ണ​ക്കെ​ട്ട് ദു​ര​ന്ത​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ളെ കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ടെ​ന്നും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button