ന്യൂ ഡൽഹി: ഇൻ്റർകോണ്ടിനൻ്റൽ കപ്പിനുള്ള ഇന്ത്യൻ ടീമിൻ്റെ പട്ടികയിൽ നിന്നും അനസ് എടത്തൊടികയെ പുറത്തായതിന് കാരണം പരിക്കുമൂലമാണെന്ന് പരിശീലകൻ ഇഗോർ സ്റ്റിമാച്.
താജിക്കിസ്ഥാനെതിരെയുള്ള ഉദ്ഘാടന മത്സരത്തിനു മുന്നോടിയായാണ് ഇഗോർ സ്റ്റിമാച് ഇക്കാര്യം വാർത്ത ഏജൻസിയോട് വെളിപ്പെടുത്തിയത്. ഇൻ്റർകോണ്ടിനൻ്റൽ കപ്പിനുള്ള ഇന്ത്യൻ ടീമിൻ്റെ അവസാന പട്ടികയിൽ നിന്നാണ് പ്രതിരോധ താരം അനസ് എടത്തൊടിക പുറത്തായത്. അനസിനു പകരം ഒരു മികച്ച സെൻ്റർ ബാക്കിനെ കണ്ടെത്താൻ കഴിയാത്തത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാവും.
ഒരുപാട് തവണ പരിക്ക് പറ്റി കളിയിൽനിന്ന് മാറി നിൽക്കേണ്ടി വന്ന താരമാണ് അനസ്. ഏഷ്യ കപ്പിൽ ഇന്ത്യ പുറത്തായതിനു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച അനസിനെ സ്റ്റിമാച് തിരിച്ചു വിളിച്ചിരുന്നു. തുടർന്ന് ഇന്ത്യൻ ക്യാമ്പിൽ പങ്കെടുത്തുവെങ്കിലും പരിക്കേറ്റത് തിരിച്ചടിയായി. അനസും ജിങ്കനും ഇല്ലാതെയിറങ്ങിയ ഇന്ത്യൻ പ്രതിരോധം ഇന്ന് ഛിന്നഭിന്നമായിരുന്നു.
Post Your Comments