Latest NewsFootball

റയല്‍ മാഡ്രിഡിന്റെ അവഗണനയില്‍ മനംമടുത്ത് ഈ സൂപ്പര്‍താരം ക്ലബ്ബ് വിടുന്നു

ബെയ്‌ജിങ്‌: സൂപ്പര്‍താരം ഗരേത് ബെയിൽ ക്ലബ്ബ് വിടുന്നു. റയല്‍ മാഡ്രിഡിന്റെ അവഗണനയില്‍ മനംമടുത്താണ് താരം ഈ തീരുമാനമെടുത്തത്. സൂചനകള്‍ ശരിയാണെങ്കില്‍ വെയ്ല്‍സ് വിങ്ങര്‍ ചൈനീസ് സൂപ്പര്‍ ലീഗ് ടീമായ ജിങ്‌സു സണിങ്ങുമായി കരാറിലേര്‍പ്പെടും. അടുത്തദിവസം തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായേക്കും.

ആഴ്ചയില്‍ 8 കോടിയോളം രൂപ പ്രതിഫലത്തിനായിരിക്കും കൂടുമാറ്റമെന്നാണ് റിപ്പോര്‍ട്ട്. മൂന്നു വര്‍ഷത്തെ കരാറാണ് ബെയിൽ ലക്ഷ്യം വെക്കുന്നത്. ആറു സീസണുകളിലായി റയല്‍ മാഡ്രിഡില്‍ കളിക്കുന്ന താരം 4 ചാമ്പ്യന്‍സ് ലീഗ് കിരീടം ടീമിനൊപ്പം സ്വന്തമാക്കിയിരുന്നു.

ജിങ്‌സു ക്ലബ്ബിന്റെ ഉടമസ്ഥതയിലാണ് ഇന്റര്‍മിലാന്‍ ക്ലബ്ബിന്റെ പകുതിയിലധികം ഷെയറുകളും.
ജിങ്‌സുവുമായി കരാറിലേര്‍പ്പെട്ടതിനുശേഷം താരത്തെ ലോണില്‍ ഇറ്റാലിയന്‍ ടീമിലേക്ക് മാറ്റാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ട്. നാളുകളായി മികച്ച ഫോമില്‍ കളിക്കാന്‍ കഴിയാത്ത ബെയിലിനെ റയല്‍ ഈ സീസണില്‍ ഒഴിവാക്കുമെന്ന് നേരത്തെതന്നെ വ്യക്തമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button