Latest NewsKerala

ശ്രീറാമിനു പകരം സര്‍വ്വേ ഡയറക്ടറാകുന്നത് ഈ ഓഫീസര്‍

തിരുവനനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ സസ്‌പെന്‍ഷനിലായതോടെ വി.ആര്‍. പ്രേംകുമാറിനെ സര്‍വ്വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ് ഡയറക്ടറായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറാണ് അദ്ദേഹം. കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ പ്രോജക്ട് ഡയറക്ടര്‍, ഹൗസിംഗ് കമ്മിഷണര്‍, കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറി എന്നീ ചുമതലകളും പ്രേംകുമാര്‍ വഹിക്കും.

പ്രേംകുമാറിന് പകരം വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജിനെ സാമൂഹികനീതി വകുപ്പ് ഡയറക്ടറാക്കി. നേരത്തെ ശ്രീറാം വെങ്കിട്ടരാമനെ ദേവികുളം സബ് കളക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയപ്പോള്‍ വി.ആര്‍. പ്രേംകുമാറായിരുന്നു പകരമെത്തിയത്. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിയെത്തിയ രാജേഷ് കുമാര്‍ സിങ്ങിനെ നികുതി (എക്‌സൈസ് ഒഴികെ) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കും. കൃഷി (മൃഗസംരക്ഷണം) വകുപ്പിന്റെ അധിക ചുമതലയും ഇദ്ദേഹത്തിനുണ്ട്. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ ശാരദ മുരളീധരനെ തദ്ദേശസ്വയംഭരണ (റൂറല്‍) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കും. ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിന്റെയും സംസ്ഥാന ആസൂത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയുടെയും അധിക ചുമതലയും ഉണ്ടാകും.

ALSO READ: ശ്രീറാം വെങ്കട്ടരാമന്‌ ജാമ്യം; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം രംഗത്ത്

നിലവിലെ, ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ ജയതിലകിനെ പട്ടികജാതി- പട്ടിക വര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റിനിയമിക്കും. കായിക യുവജനകാര്യവകുപ്പിന്റെ അധിക ചുമതലയും ഉണ്ടാകും. പരിശീലനത്തിനുശേഷമെത്തിയ തൃശൂര്‍ മുന്‍ കളക്ടര്‍ ടി.വി അനുപമയെ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറായി നിയമിക്കും. സിപിഎംയു ഡയറക്ടറുടെ അധിക ചുമതലയുണ്ടാകും. ഇന്റര്‍ കേഡര്‍ ഡെപ്യൂട്ടേഷന്‍ ലഭിച്ച പി ഐ ശ്രീവിദ്യയെ പട്ടികജാതി വികസനവകുപ്പ് ഡയറക്ടറായി നിയമിക്കും. വനിതാ ശിശുവികസനവകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് സാമൂഹ്യനീതിവകുപ്പ് ഡയറക്ടറാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button