Latest NewsNewsIndia

മരട് ഫ്‌ളാറ്റ് പ്രശ്‌നം; സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള ഉത്തരവിനെതിരെ ഫ്‌ളാറ്റുടമകളുടെ നേതൃത്വത്തില്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചു. മൂന്നംഗസമിതി സുപ്രീംകോടതിയെ കബളിപ്പിച്ചുവെന്നും സമിതി റിപ്പോര്‍ട്ട് അതേപടി അംഗീകരിച്ചത് ഗുരുതരമായ പിഴവാണെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തില്‍ തിരുത്തല്‍ ഹര്‍ജി പരിഗണിക്കുമോ എന്ന കാര്യം വ്യക്തമല്ല. മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കണമെന്ന വിധിയിലെ പിഴവ് തിരുത്തണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളെല്ലാം നേരത്തെ തള്ളുക കൂടി ചെയ്ത സുപ്രീം കോടതി തിരുത്തല്‍ ഹര്‍ജി പരിഗണിക്കുകയാണെങ്കില്‍ മുതിര്‍ന്ന ജഡ്ജിമാര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ചായിരിക്കും ഇത് പരിഗണിക്കുക.

ALSO READ: നിങ്ങള്‍ അവസാനമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ദിവസം വരെ ഫേസ്ബുക്കിനറിയാം

തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് പകരം സ്‌പെഷ്യല്‍ സെക്രട്ടറിയെ സമിതിയില്‍ അംഗമാക്കിയത് കോടതി ഉത്തരവിന്റെ ലംഘനമാണെന്നും, മൂന്നംഗ സമിതി റിപ്പോര്‍ട്ട് അതേ പടി അംഗീകരിച്ചത് ഗുരുതരമായ പിഴവാണെന്നും ഫ്‌ലാറ്റുടമകള്‍ വാദിക്കുന്നു. അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസക്കാരുണ്ടെന്ന കാര്യം ആരും സുപ്രീം കോടതിയെ ധരിപ്പിച്ചിരുന്നില്ലെന്ന ആരോപണം നേരത്തേ തന്നെ ഫ്‌ളാറ്റുടമകള്‍ ഉയര്‍ത്തിയിരുന്നു. അതേസമയം, ഈ വാദങ്ങളോട് സുപ്രീം കോടതി എങ്ങനെ പ്രതികരിക്കുമെന്നതാണ് നിര്‍ണ്ണായകം. വിധി നടപ്പാക്കിയില്ലെങ്കില്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് കോടതി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. സെപ്റ്റംബര്‍ 20നകം ഫ്‌ലാറ്റുകള്‍ പൊളിക്കണമെന്നും 23ന് ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ ഹാജരാകണമെന്നുമായിരുന്നു കോടതി നിര്‍ദേശിച്ചിരുന്നത്. 20നകം ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കി റിപ്പോര്‍ട്ട് നല്‍കണം. ഇതിന് തയ്യാറായില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പറഞ്ഞ കോടതി ഉത്തരവ് നടപ്പാക്കാന്‍ തയ്യാറായില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്ക് ജയിലില്‍ പോകേണ്ടിവരുമെന്നും പറഞ്ഞിരുന്നു.

ALSO READ: അമിതഭാരം കയറ്റിയ ട്രക്ക് ഡൈവര്‍ക്ക് ഒന്നരലക്ഷത്തിലേറെ രൂപ പിഴ

shortlink

Related Articles

Post Your Comments

Related Articles


Back to top button