KeralaLatest NewsNews

വയനാട്ടിൽ പുലിയിറങ്ങിയാതായി റിപ്പോർട്ട്

ഇരുളം: വയനാട്ടിൽ പുലിയിറങ്ങിയാതായി റിപ്പോർട്ട്. ഇരുളം മാതമംഗലത്ത് പുലിയെ കണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കൂട് സ്ഥാപിച്ച് പുലിയെ പിടികൂടാനായി കാത്തിരിക്കുന്നു. അതേസമയം പുലിയെ പിടികൂടാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് സ്ഥലത്ത് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കി. പുലിയുടെ സാന്നിധ്യം തിരിച്ചറഞ്ഞിതിനെ തുടര്‍ന്ന് പലവട്ടം പരാതി നൽകിയിട്ടും ഉദ്യോഗസ്ഥര്‍ വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ തിരിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button