KeralaLatest NewsNews

പോസ്റ്റ്‌മോര്‍ട്ടം എന്നാല്‍ ശരീരം വെട്ടിക്കീറുകയാണ് എന്നാണ് പലരുടെയും ധാരണ- ഡോക്ടറുടെ കുറിപ്പ് വായിക്കേണ്ടത്

ആറുപേരെ കൊലപാതകാത്തില്‍ നടുങ്ങിയിരിക്കുകയാണ് കൂടത്തായി. അസ്വാഭാവികമായി ആദ്യം മരിച്ചയാളുടെ തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തി അന്വേഷണം ആരംഭിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ഇത്രയും പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടില്ലായിരുന്നുവെന്നാണ് പലരും ഇപ്പോള്‍ പറയുന്നത്. കൊലപാതകക്കേസില്‍ ദുരൂഹതയുടെ ചുരുളഴിച്ചത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കല്ലറപരിശോധനയാണ്. ഈ മരണങ്ങള്‍ എല്ലാം നടന്ന സമയത്ത് ശവശരീരം പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കിയിരുന്നെങ്കില്‍ ഇതെല്ലാം അന്നേ കണ്ടെത്താമായിരുന്നുവെന്നും കൂടുതല്‍ മരണങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നുമാണ് വൈദ്യശാസ്ത്രരംഗത്തെ വിദഗ്ധരുടേയും അഭിപ്രായം. പോസ്റ്റ്‌മോര്‍ട്ടം വിദഗ്ധനായ ഡോ.ജിനേഷ് പിഎസിന്റെ കുറിപ്പ് പങ്കുവച്ച് ഡോ വീണ ജെഎസിനും പറയാനുള്ളത് ഇതുതന്നെയാണ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഹെൽത്ത് സർവീസിൽ മെഡിക്കൽ കോളേജുകളിൽ ഉള്ളത്ര സൗകര്യമില്ലാത്ത ആശുപത്രികളിൽ ഫോറൻസിക് മെഡിസിൻ സ്പെഷ്യലിസ്റ്റുകൾ അല്ലാത്ത ഡോക്ടർമാരെ നിർബന്ധിച്ച് പോസ്റ്റ്മോട്ടം ചെയ്യിക്കുന്ന എത്രയോ സംഭവങ്ങൾ കേരളത്തിൽ നടക്കുന്നു ! ഒരു കാര്യം മനസ്സിലാക്കണം. ഒരു ഹാർട്ട് അറ്റാക്ക് ചികിത്സിക്കാൻ കാർഡിയോളജിസ്റ്റ് എന്തുമാത്രം ആവശ്യമാണോ, ഒരു പോസ്റ്റ്മോർട്ടം പരിശോധന നടത്താൻ ഒരു ഫോറൻസിക് മെഡിസിൻ സ്പെഷലിസ്റ്റ് അത്രയുമോ അല്ലെങ്കിൽ അതിലധികമോ ആവശ്യമാണ്. അല്ലെങ്കിൽ തലക്കകത്ത് സർജറി ചെയ്യാൻ ന്യൂറോസർജൻ എന്തുമാത്രം ആവശ്യമാണോ, അതുപോലുള്ള പ്രാധാന്യം ഫോറൻസിക് മെഡിസിൻ സ്പെഷലിസ്റ്റ് ഡോക്ടർക്കും ഉണ്ട്, പോസ്റ്റ്മോർട്ടം പരിശോധനയിൽ.//

Must read from Dr Jinesh PS

കൂടത്തായിയിലെ കൊലപാതക പരമ്പര വാർത്തകൾ വായിച്ചുകൊണ്ടിരിക്കുന്നു.

ആറുപേർ മരിച്ചിട്ട് ഒരാളുടെ പോസ്റ്റ്മോർട്ടം പരിശോധന മാത്രമാണ് നടത്തിയിരിക്കുന്നത്. സത്യത്തിൽ ഇത് നമ്മുടെ നിയമ സംവിധാനങ്ങളുടെ പരാജയമാണ്.

ഒരു ശരീരം ജീർണിച്ച് എല്ലു മാത്രമാവാൻ ഒരു വർഷം മതിയാവും. ഈ എല്ലുകളും പല്ലുകളും ദ്രവിക്കും.

തുറസ്സായ പരിസ്ഥിതിയിൽ ജീർണ്ണിക്കൽ പ്രക്രിയ വളരെ വേഗത്തിൽ നടക്കും. ആഴത്തിൽ കുഴിച്ചിട്ടിരിക്കുന്ന, പെട്ടിയിൽ അടക്കം ചെയ്തിരിക്കുന്ന ശരീരങ്ങളിൽ ഒരു വർഷം ഏകദേശം എടുക്കും.

അല്ലെങ്കിൽ ശരീരത്തിൽ മമ്മിഫിക്കേഷൻ നടന്നിരിക്കണം. മമ്മിഫിക്കേഷനും അഡിപ്പോസിയറും ജീർണിക്കൽ പ്രക്രിയയിൽ തടസ്സങ്ങൾ ഉണ്ടാക്കുന്നു. അതായത് ശരീരം ജീർണ്ണിക്കാതെ, മമ്മി അവസ്ഥയിലേക്കോ അഡിപോസിയർ അവസ്ഥയിലേക്കോ മാറുന്നു.

ഇതല്ലാതെ എല്ലാ സാഹചര്യത്തിലും ശരീരം എല്ലുകൾ മാത്രമായി മാറുന്നു. അവയും ദ്രവിച്ച് പൊടിയുന്നു. 3 മുതൽ 10 വർഷം വരെ മതി ഇതിന്.

അങ്ങനെയുള്ള അവസരങ്ങളിൽ വർഷങ്ങൾക്കുശേഷം എക്സ്യുമേഷൻ നടത്തിയാൽ എന്ത് കണ്ടു പിടിക്കാൻ സാധിക്കും എന്നാണ് കരുതുന്നത് ?

വാർത്തകളിൽ കണ്ടത് സയനൈഡ് നൽകി കൊലപാതകപരമ്പര നടത്തി എന്നാണ്. എല്ലുകളിൽ നിന്നും സയനൈഡ് കണ്ടുപിടിക്കാനുള്ള സാധ്യത വളരെ വിരളമാണ് എന്നാണ് അഭിപ്രായം.

എല്ലാ അസ്വാഭാവിക മരണങ്ങളിലും പോസ്റ്റ്മോർട്ടം പരിശോധന നടത്തണമെന്നാണ് നിയമം. എന്നുവച്ചാൽ മരണകാരണം സ്വാഭാവികമാണ് (Natural death) എന്ന് ഉറപ്പില്ലാത്ത എല്ലാ മരണങ്ങളിലും. പക്ഷേ, നടക്കാറില്ല. എങ്ങനെയും പോസ്റ്റ്മോർട്ടം പരിശോധന ഒഴിവാക്കാൻ വേണ്ടി സമ്മർദ്ദം ചെലുത്തുന്ന എത്രയോ പേരുണ്ട് !

പോസ്റ്റ്മോർട്ടം പരിശോധന എന്നാൽ ശരീരം വെട്ടിക്കീറുകയാണ് എന്നാണ് പലരുടെയും ധാരണ. അങ്ങനെയല്ല എന്ന് പറഞ്ഞാൽ പോലും പലർക്കും മനസ്സിലാവില്ല. ശസ്ത്രക്രിയകൾ എങ്ങനെയാണോ നടക്കുന്നത് അതിന് സമാനമായ കാര്യങ്ങളാണ് പോസ്റ്റ്മോർട്ടം പരിശോധനയിലും നടക്കുന്നത്. ചെയ്തു എന്നതുകൊണ്ട് ശരീരത്തിൽ മോശമായി ഒന്നും സംഭവിക്കാൻ പോകുന്നില്ല.

അല്ലെങ്കിൽ മറ്റു പല രാജ്യങ്ങളിലും നടക്കുന്നതുപോലെ സി ടി സ്കാൻ പോസ്റ്റ്മോർട്ടം പരിശോധനയും (virtual autopsy) രക്തസാമ്പിൾ രാസ പരിശോധനയും നടത്താനുള്ള സജ്ജീകരണങ്ങൾ ഒരുക്കണം.

അതൊക്കെ മനസ്സിലാക്കി പോസ്റ്റ്മോർട്ടം പരിശോധന നടത്തേണ്ട സാഹചര്യങ്ങളിൽ നടത്തിയില്ലെങ്കിൽ ഇതുപോലുള്ള കേസുകൾ ഇനിയും ആവർത്തിക്കപ്പെടും.

ഹെൽത്ത് സർവീസിൽ മെഡിക്കൽ കോളേജുകളിൽ ഉള്ളത്ര സൗകര്യമില്ലാത്ത ആശുപത്രികളിൽ ഫോറൻസിക് മെഡിസിൻ സ്പെഷ്യലിസ്റ്റുകൾ അല്ലാത്ത ഡോക്ടർമാരെ നിർബന്ധിച്ച് പോസ്റ്റ്മോട്ടം ചെയ്യിക്കുന്ന എത്രയോ സംഭവങ്ങൾ കേരളത്തിൽ നടക്കുന്നു ! ഒരു കാര്യം മനസ്സിലാക്കണം. ഒരു ഹാർട്ട് അറ്റാക്ക് ചികിത്സിക്കാൻ കാർഡിയോളജിസ്റ്റ് എന്തുമാത്രം ആവശ്യമാണോ, ഒരു പോസ്റ്റ്മോർട്ടം പരിശോധന നടത്താൻ ഒരു ഫോറൻസിക് മെഡിസിൻ സ്പെഷലിസ്റ്റ് അത്രയുമോ അല്ലെങ്കിൽ അതിലധികമോ ആവശ്യമാണ്. അല്ലെങ്കിൽ തലക്കകത്ത് സർജറി ചെയ്യാൻ ന്യൂറോസർജൻ എന്തുമാത്രം ആവശ്യമാണോ, അതുപോലുള്ള പ്രാധാന്യം ഫോറൻസിക് മെഡിസിൻ സ്പെഷലിസ്റ്റ് ഡോക്ടർക്കും ഉണ്ട്, പോസ്റ്റ്മോർട്ടം പരിശോധനയിൽ.

ഒരു കാര്യം കൂടി. പോസ്റ്റ്മോർട്ടം പരിശോധന വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഡോക്ടർ അല്ല. പൊലീസിന്റെ ചുമതലയാണ് അത്.

മരണം സ്വാഭാവികമല്ല എന്നാണ് ചികിത്സിച്ച ഡോക്ടർക്ക് മനസ്സിലാവുന്നത് എങ്കിൽ പോലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുക എന്നതാണ് ഡോക്ടർ ചെയ്യേണ്ടത്.

https://www.facebook.com/veenajs/posts/948273542203881

shortlink

Related Articles

Post Your Comments

Related Articles


Back to top button