KeralaLatest NewsNews

കൂടത്തായി മരണപരമ്പര, ആന്റണി പെരുമ്പാവൂരടക്കമുള്ള നിര്‍മാതാക്കള്‍ക്കും കേരളത്തിലെ പ്രമുഖ ചാനലിനുമെതിരെ കോടതിയെ സമീപിച്ചതിന്റെ കാരണം പുറത്ത് പറഞ്ഞ് റോയിയുടെ സഹോദരി

കോഴിക്കോട് : കൂടത്തായി മരണപരമ്പര, ആന്റണി പെരുമ്പാവൂരടക്കമുള്ള നിര്‍മാതാക്കള്‍ക്കും കേരളത്തിലെ പ്രമുഖ ചാനലിനുമെതിരെ കോടതിയെ സമീപിച്ചതിന്റെ കാരണം പുറത്ത് പറഞ്ഞ് റോയിയുടെ സഹോദരി. കൊലപാതക പരമ്പരയെ കുറിച്ചുള്ള സിനിമയും സീരിയലും കുട്ടികളുടെ മാനസികാവസ്ഥയെ ബാധിയ്ക്കുമെന്ന് കാണിച്ച് ആന്റണി പെരുമ്പാവൂരടക്കമുള്ള നിര്‍മാതാക്കള്‍ക്കെതിരെയും ഫ്‌ളവേഴ്‌സ് ചാനലിനെതിരെയും കൊല്ലപ്പെട്ട റോയിയുടേയും ജോളിയുടേയും രണ്ട് മക്കളും, സഹോദരിയും രംഗത്തുവന്നിരുന്നു. ഇതിനെതിരെ ഇവര്‍ താമരശേരി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. സീരിയലും സിനിമയും പ്രദര്‍ശിപ്പിക്കുന്നത് സ്വകാര്യ ജീവിതത്തെ ബാധിക്കുമെന്നാണ് ഇവരുടെ പരാതി. താമരശേരി കോടതി കേസ് തിങ്കളാഴ്ച്ച പരിഗണിക്കും.

Read Also : കൂടത്തായി കൊലപാതകപരമ്പര: ക്രൈം ത്രില്ലറിനെ വെല്ലുന്ന തിരക്കഥ ജോളി തയ്യാറാക്കിയിരുന്നു; ഓരോ ശരീരത്തിൽ നിന്നും പ്രാണൻ പുറത്തു പോകുന്നത് ആത്മ നിർവൃതിയോടെ നോക്കി കണ്ടിരുന്ന സൈക്കോ കഥാപാത്രമോ ജോളി? ക്രിമിനോളജിസ്റ്റുകൾ പറഞ്ഞത്

കൂടത്തായി കൊലപാതകപരമ്പരയും ജോളിയുടെ ജീവിതവും പ്രമേയമായി ചിത്രീകരിച്ച സീരിയല്‍ അടുത്തയാഴ്ച്ച മുതല്‍ സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം തുടങ്ങുകയാണ്. സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങുമെന്ന് പ്രഖ്യാപനവും നടന്നിരുന്നു. ഇതെല്ലാം സ്വാകാര്യ ജീവിതത്തെ ബാധിക്കുമെന്നുകാണിച്ചാണ് ജോളിയുടെയും റോയ് തോമസിന്റെയും രണ്ട് മക്കളും റോയ് തോമസിന്‍ സഹോദരി റെഞ്ചിയും കോടതിയെ സമീപിച്ചത്. സംപ്രേക്ഷണവും നിര്‍മ്മാണവും തടയണമെന്നാണ് ഇവരുടെ ആവശ്യം.

താമരശേരി മുന്‍സിഫ് കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. സിനിമ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച ആന്റണി പെരുമ്പാവൂരിനോടും സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്ന ചാനല്‍ മേധവികളോടും തിങ്കളാഴ്ച്ച കോടതിയിലെത്തി വിശദീകരണം നല്‍കാന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടി കേട്ടശേഷമാകും അന്തിമ തീരുമാനമെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button