KeralaLatest NewsIndia

പതിനെട്ട് വര്‍ഷമായി ശ്രീപത്മനാഭസ്വാമിക്ക് നല്‍കാനുള്ള പണം കുടിശ്ശിക സഹിതം വീട്ടി തമിഴ്‌നാട് സര്‍ക്കാര്‍

ഇത് ആവശ്യപ്പെട്ട് പത്മനാഭസ്വാമിക്ഷേത്ര അധികാരികള്‍ തമിഴ്‌നാട് സര്‍ക്കാരിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തിരുവനന്തപുരം: പതിനെട്ടു വര്ഷം മുൻപ് വീട്ടാനുള്ള കടം വീട്ടി തമിഴ്നാട് സർക്കാർ. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് കന്യാകുമാരി ജില്ലയിലുണ്ടായിരുന്ന ഭൂമി സംസ്ഥാന വിഭജനത്തെത്തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. നഷ്ടപരിഹാരമായി തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയിരുന്ന അലവന്‍സാണ് കുടിശിക സഹിതം 1.67 കോടി രൂപയാണ് അനുവദിച്ചത്. ഈ ഭൂമിക്ക് നഷ്ടപരിഹാരം 2000 മുതല്‍ മുടങ്ങിയിരുന്നു. ഇത് ആവശ്യപ്പെട്ട് പത്മനാഭസ്വാമിക്ഷേത്ര അധികാരികള്‍ തമിഴ്‌നാട് സര്‍ക്കാരിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

‘കാശ്മീരിൽ മരിക്കാൻ പ്രേരിപ്പിച്ച് തീവ്രവാദത്തിലേക്ക് വിടുന്നത് സാധാരണക്കാരുടെ മക്കളെ, നേതാക്കളുടെ മക്കൾ സുരക്ഷിതർ’- ഗവർണ്ണർ

തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യവര്‍മ്മയും ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ്. രതീശനുമാണ് ഇക്കാര്യത്തില്‍ സജീവമായി ഇടപെട്ടത്. അടുത്തിടെ തമിഴ്‌നാട് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പങ്കെടുത്തിരുന്നു. ആ യോഗത്തില്‍ പത്മനാഭക്ഷേത്രവക ഭൂമികള്‍ക്ക് 2000 മുതല്‍ ലഭിക്കേണ്ടയിരുന്ന അലവന്‍സുകളുടെ വിശദമായ കണക്ക് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.കണക്ക് പ്രകാരം 1.67 കോടി രൂപയാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന് ലഭിക്കാനുണ്ടായിരുന്നത്.

ഭക്ഷിച്ചത് പൂമാല, പശുവിന്റെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 20 പവന്റെ സ്വര്‍ണ്ണമാല

യോഗത്തില്‍ സംബന്ധിച്ചിരുന്ന കന്യാകുമാരി ജില്ലയിലെ അഡീഷണല്‍ പേര്‍സണല്‍ അസിസ്റ്റന്റിനോട് ഇതേക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കന്യാകുമാരി ജില്ലയിലെ റവന്യു ഓഫീസര്‍ ഇത് അംഗീകരിക്കുകയും ചെയ്തു. തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഹിന്ദു റിലിജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പിന് കീഴില്‍ വരില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചശേഷം തമിഴ്‌നാട് സര്‍ക്കാര്‍ 2001 മുതല്‍ 2019 വരെയുള്ള അലവന്‍സായി തുക അനുവദിക്കുകയായിരുന്നു. ജന്മഭുമിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button