Latest NewsNewsTechnology

അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ്-കോളുകള്‍ക്ക് നിയന്ത്രണം വരുന്നു : അടുത്ത മാസം മുതല്‍ ഡേറ്റ-കോള്‍ നിരക്കുകള്‍ കുത്തനെ ഉയരും : തീരുമാനം അറിയിച്ച് പ്രമുഖ മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍

മുംബൈ : അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ്-കോളുകള്‍ക്ക് നിയന്ത്രണം വരുന്നു. അടുത്ത മാസ മുതല്‍ ഡേറ്റ-കോള്‍ നിരക്കുകള്‍ കുത്തനെ ഉയരും. തീരുമാനം അറിയിച്ച് പ്രമുഖ മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ . ഏറെക്കാലത്തിനുശേഷം മൊബൈല്‍ ടെലികോം വിപണിയില്‍ നിരക്കുവര്‍ധനയ്ക്കd ഒരുങ്ങുകയാണ്. ‘സാമ്പത്തിക വെല്ലുവിളി നേരിടാനും വരുംകാല സാങ്കേതിക വികസനത്തിനുള്ള പണം കണ്ടെത്താനും അത്യാവശ്യം’ എന്നു വിശദീകരിച്ച് എയര്‍ടെലും വോഡഫോണ്‍ ഐഡിയയും ഡിസംബര്‍ ഒന്നുമുതല്‍ നിരക്കു കൂട്ടുന്നു.

Read Also : അതിവേഗ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ആണെന്ന അവകാശവാദം: പരസ്യപ്രചാരണം നിർത്താൻ എയർടെല്ലിന് നിർദേശം

വര്‍ധന എത്രത്തോളമെന്നോ ഏതൊക്കെ ഇനങ്ങളില്‍ എന്നോ കമ്പനികള്‍ വെളിപ്പെടുത്തിയിട്ടില്ല. ഉപയോക്താക്കള്‍ക്ക് താങ്ങാനാകുന്ന നിരക്കില്‍ സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ഇരു കമ്പനികളും പറയുന്നു. റിലയന്‍സ് ജിയോ നിരക്കു കൂട്ടാനിടയില്ല. പൊതുമേഖലയിലെ ബിഎസ്എന്‍എലും നിരക്കു വര്‍ധിപ്പിക്കുമെന്നു സൂചനയില്ല. സുപ്രീം കോടതി ഉത്തരവനുസരിച്ചു സര്‍ക്കാരിനു നല്‍കാനുള്ള കുടിശിക കൂടി കണക്കിലെടുത്ത്, എയര്‍ടെല്‍ ജൂലൈ-സെപ്റ്റംബര്‍ കാലത്ത് 23045 കോടി രൂപയുടെയും വോഡഫോണ്‍ ഐഡിയ 50921 കോടി രൂപയുടെയും നഷ്ടം രേഖപ്പെടുത്തിയിരുന്നു.
ടെലികോം കമ്പനികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. സെക്രട്ടറിതല സമിതി പഠിക്കുകയാണെന്നും ഒരു വ്യവസായവും അടച്ചുപൂട്ടുന്ന സ്ഥിതി വരില്ലെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുടിശിക തിരിച്ചടവില്‍ ഇളവും മറ്റെന്തെങ്കിലും രക്ഷാ പാക്കേജും പ്രതീക്ഷിക്കുകയാണു കമ്പനികള്‍.

വമ്പന്‍ ഓഫറുകളുമായി രംഗത്തുവന്ന റിലയന്‍സ് ജിയോയുമായുള്ള കടുത്ത മല്‍സരമാണ് ടെലികോം വിപണിയിലെ തുടക്കക്കാരായ എയര്‍ടെലിനും വോഡഫോണിനും ഐഡിയയ്ക്കും വെല്ലുവിളിയായത്

shortlink

Related Articles

Post Your Comments

Related Articles


Back to top button