Latest NewsNewsKuwait

കുവൈറ്റിൽ സ്വകാര്യ പാർപ്പിടമേഖലയിൽ താമസിക്കുന്ന ബാച്ചിലര്‍മാര്‍ക്ക് തിരിച്ചടി

കുവൈറ്റ്: കുവൈറ്റിൽ സ്വകാര്യ പാർപ്പിടമേഖലയിൽ താമസിക്കുന്ന വിദേശികളായ ബാച്ചിലര്‍മാര്‍മാരെ ഒഴിപ്പിക്കുമെന്ന് സർക്കാർ. ഇരുനൂറോളം കെട്ടിടങ്ങളിൽ നിന്ന് ബാച്ചിലർമാരെ ഒഴിപ്പിച്ചതായും കുടുംബത്തോടൊപ്പമല്ലാതെ വിദേശികൾക്ക് താമസമൊരുക്കിയാൽ ആയിരം ദിനാർ വരെ പിഴ ചുമത്തുമെന്നും അധികൃതർ മുന്നറിപ്പ് നൽകി. ബാച്ചിലേഴ്‌സിനെ ഒഴിപ്പിക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക കമ്മിറ്റിയുടെ അധ്യക്ഷനും മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ഡയറക്ടറുമായ അമ്മാർ അൽ അമ്മാർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read also: ഒരാഴ്ച ജോലിയ്ക്ക് വരാതിരുന്നാല്‍ തൊഴിലാളി രാജിവെച്ചതായി കണക്കാക്കും : തൊഴില്‍ നിയമത്തിലെ പരിഷ്‌കരണങ്ങള്‍ പുറത്തുവിട്ട് കുവൈറ്റ് മന്ത്രാലയം

സ്വകാര്യ പാർപ്പിടമേഖലകളിൽ നിന്ന് കുടുംബമില്ലാതെ താമസിക്കുന്ന മുഴുവൻ വിദേശികളെയും പുറത്താക്കുന്നത് വരെ നടപടികൾ തുടരാനാണ് സർക്കാർ തീരുമാനം. ബാച്ചിലര്‍ താമസക്കാരെ പുറത്താക്കണമെന്ന കമ്മിറ്റിയുടെ ആവശ്യത്തോട് 70 ശതമാനം റിയൽ എസ്റ്റേറ്റ് ഉടമകളും അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്.നിയമം ലംഘിക്കുന്ന കെട്ടിടഉടമകൾ ആദ്യതവണ 500 ദിനാറും ആവർത്തിച്ചാൽ 1000 ദിനാറും പിഴ ചുമത്തുമെന്നും അമ്മാർ അൽ അമ്മാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button