KeralaLatest NewsNews

കോഴിക്കോട് സ്വകാര്യ നിയന്ത്രണത്തിലുള്ള ഭൂമിയില്‍ പുഴ നികത്തി റിസോര്‍ട്ട് നിർമാണം; നടപടിയെടുക്കാതെ അധികൃതർ

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ നിയന്ത്രണത്തിലുള്ള ഭൂമിയില്‍ പുഴ നികത്തി റിസോര്‍ട്ട് നിർമാണം. ഉള്ളിയേരി രാമന്‍പുഴയില്‍ സ്വകാര്യ വ്യക്തിയുടെ നിയന്ത്രണത്തിലുള്ള ഭൂമിയില്‍ പുഴ നികത്തിയാണ് റിസോര്‍ട്ട് നിര്‍മാണം നടക്കുന്നത്. റിസോര്‍ട്ടിന്റെ നിര്‍മാണത്തിന് പഞ്ചായത്തിന്റെ യാതൊരു തരത്തിലുള്ള അനുമതിയും ലഭിച്ചിട്ടില്ല.

ഉയരത്തില്‍ ബണ്ട് കെട്ടിയും, നാട്ടുകാര്‍ ഉപയോഗിച്ചിരുന്ന പൊതുവഴി അടച്ചും, കണ്ടല്‍ക്കാട് വെട്ടിയുമുള്ള റിസോര്‍ട്ട് നിര്‍മാണം പ്രഥമ ദൃഷ്ടിയാല്‍ കൈയേറ്റം തെളിയിക്കുന്നതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.

ALSO READ: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവപരിതാപകരം : പ്രതിപക്ഷം ധവളപത്രം ഇറക്കി

എന്നാൽ സ്ഥലം സന്ദര്‍ശിച്ച് റവന്യൂ ഉദ്യോഗസ്ഥര്‍ കൈയേറ്റം നടന്നിട്ടില്ല എന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. ഇതിനെതിരെ നാട്ടുകാര്‍ കളക്ടര്‍ക്ക് പരാതി നല്‍കി. റിസോര്‍ട്ട് നിര്‍മാണത്തിന് ഒരു അനുമതിയും നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുമ്പോള്‍, പിന്നെ ആരുടെ അനുമതിയിലാണ് നിര്‍മാണം തുടരുന്നുവെന്നത് ദുരൂഹമാണ്. അതേസമയം പുഴ നികത്തിയിട്ടില്ല എന്ന വിശദീകരണമാണ് റിസോര്‍ട്ട് അധികൃതര്‍ നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button