Latest NewsNews

പുതുച്ചേരിയിൽ അഴുക്കുചാൽ നിർമ്മാണത്തിനിടെ മതിലിടിഞ്ഞു; 5 തൊഴിലാളികൾക്ക് ദാണുരാന്ത്യം

അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ, സമീപത്തെ വൈദ്യുത വകുപ്പ് ഓഫീസിന്റെ മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു

പുതുച്ചേരിയിൽ അഴുക്കുചാൽ നിർമ്മാണത്തിനിടെ മതിലിടിഞ്ഞ് വീണ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. അഞ്ച് തൊഴിലാളികളാണ് മരിച്ചത്. മൂന്ന് പേർ സംഭവസ്ഥലത്തും രണ്ട് പേർ ആശുപത്രിയിലുമാണ് മരിച്ചത്. രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. പുതുച്ചേരിയിലെ മരപ്പാലം പ്രദേശത്തെ വസന്ത നഗറിലാണ് അപകടം നടന്നത്.

അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ, സമീപത്തെ വൈദ്യുത വകുപ്പ് ഓഫീസിന്റെ മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു. മതിലിനോട് ചേർന്നുള്ള അഴക്കുചാൽ നിർമ്മിക്കുന്നതിനായി 16 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 7 പേർ അവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങുകയായിരുന്നു. അരിയല്ലൂർ ജില്ലയിലെ നെടാകുറിച്ചി സ്വദേശികളായ ഭാഗ്യരാജ്, ബാലമുരുകൻ, അന്തോണിസാമി, കമൽഹാസൻ, രാജേഷ് കണ്ണൻ എന്നിവരാണ് മരിച്ചത്. മതിൽ ഇടിയുന്നത് കണ്ട്, എതിർ ഭാഗത്തുണ്ടായിരുന്ന തൊഴിലാളികൾ ഓടിമാറുകയായിരുന്നു. തൊഴിലാളികളും നാട്ടുകാരും അഗ്നിരക്ഷാ സേനയും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Also Read: ‘ഷർട്ടിടാതെ മുണ്ട് മാത്രം ധരിച്ചയാൾ’ മോഷ്ടാവിനെതിരെ നിർണായക മൊഴി നൽകി 80-കാരി; ഒടുവിൽ പ്രതി പോലീസിന്റെ വലയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button