Latest NewsIndia

ക്യാംപസില്‍ നിന്നും രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്യാന്‍ ബനാറസ് ഹിന്ദു സര്‍വകലാശാല ഉപദേശക സമിതിയുടെ നിര്‍ദേശം

എന്നാല്‍ സര്‍വകലാശാലയുടെ നടപടിയെ എതിര്‍ത്ത് കോണ്‍ഗ്രസ് രംഗത്തെത്തി.

വരാണസി: ബനാറാസ് ഹിന്ദു സര്‍വകലാശാല യൂണിവേഴ്‌സിറ്റി ക്യാംപസിലെ സൗത്ത് ബ്ലോക്കില്‍ നിന്നും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്യാന്‍ നിര്‍ദേശം. അലഹബാദ് ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജിയായ ഗിരിധര്‍ മാല്‍വിയ അദ്ധ്യക്ഷനായ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു വേണ്ടി രാജീവ് ഗാന്ധി ഒന്നും ചെയ്തില്ലെന്ന ഉപദേശക സമിതിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ ബാധ്യസ്ഥർ, കേന്ദ്ര നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല ; കേന്ദ്ര ആഭ്യന്തര മന്ത്രാലയം

2006 ആഗസ്റ്റ് 19നാണ് ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ രാജീവ് ഗാന്ധി സൗത്ത് ക്യാംപസ് ബര്‍ക്കാച്ച ഉദ്ഘാടനം ചെയ്തത്.രാജീവ് ഗാന്ധി ഒരു തവണ പോലും ബനാറസ് ഹിന്ദു സര്‍വകലാശാല സന്ദര്‍ശിച്ചിട്ടില്ല. മാനവ വിഭവശേഷി വികസന മന്ത്രി അര്‍ജുന്‍ സിംഗാണ് സൗത്ത് ക്യാംപസിന് രാജീവ് ഗാന്ധിയുടെ പേര് നല്‍കിയത്. രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നതിനോട് സമിതിയിലെ എല്ലാ അംഗങ്ങളും അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് ജസ്റ്റിസ് മാല്‍വിയ വ്യക്തമാക്കി. എന്നാല്‍ സര്‍വകലാശാലയുടെ നടപടിയെ എതിര്‍ത്ത് കോണ്‍ഗ്രസ് രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button