KeralaLatest NewsNews

കേരളത്തില്‍ കാന്‍സര്‍ കൂടുതലായും കണ്ടുതുടങ്ങിയത് 1990ന് ശേഷം … ഇപ്പോള്‍ ഭക്ഷണങ്ങളില്‍ പതിയിരിയ്ക്കുന്നത് കാന്‍സര്‍ എന്ന അപകടം.. പഴയ തലമുറയിലെ ശീലങ്ങള്‍ പ്രവാര്‍ത്തികമാക്കാന്‍ മലയാളികള്‍ക്ക് നിര്‍ദേശം

1990കള്‍ക്കു ശേഷമാണ് കേരളത്തില്‍ കാന്‍സര്‍ ഇത്രയുമധികം വര്‍ധിച്ചത്. പ്രകൃതിജീവിതത്തില്‍ നിന്നു മടങ്ങി ഫാസ്റ്റ്ഫുഡ്- ജങ്ക്ഫുഡ് സംസ്‌കാരത്തിലേക്കുള്ള മാറ്റം ഇവിടെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട് . 1990 കള്‍ക്ക് മുമ്പ് കാന്‍സര്‍ വളരെ ചെറിയ തോതിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. പഴയ തലമുറയിലുള്ളവര്‍ക്ക് കാന്‍സര്‍ കാര്യമായി പിടിപെടുന്നില്ല എന്നത് വളരെ ശ്രദ്ധേയമാണ്. ഭക്ഷണരീതികളില്‍ വന്ന മാറ്റമാണ് ഇപ്പോള്‍ കാന്‍സര്‍ കൂടുതലായും കാണപ്പെടുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. കുടിക്കാന്‍ ശുദ്ധജലം ലഭിക്കാത്തതും മലിനജലം കുടിക്കേണ്ടി വരുന്നതുമാണ് കാന്‍സറിന്റെ പ്രധാന കാരണങ്ങളിലൊന്ന്.

നാട്ടുഭക്ഷണങ്ങളും പ്രകൃതിപരമായ ഭക്ഷണങ്ങളും ഉപേക്ഷിച്ച് രുചി മാത്രം തേടിപ്പോയപ്പോള്‍ വിരുന്നെത്തിയതാണ് അര്‍ബുദം എന്നു പറയാം. ചിലരാകട്ടെ പച്ചക്കറി ഉപേക്ഷിച്ച് മാംസഭക്ഷണങ്ങളിലേക്ക് ചേക്കേറി. ഇത് വൈറ്റമിനുകളുടെ അഭാവത്തിനും അമിത കോശവളര്‍ച്ചയ്ക്കും ശരീരവൈകൃതാവസ്ഥയ്ക്കും കാരണമായി. ഇത്തരം ശരീരങ്ങളില്‍ പലതും കാന്‍സറിന്റെ വിളനിലങ്ങളായി തീര്‍ന്നു.

കേരളീയ കാലാവസ്ഥയില്‍ മാംസഭക്ഷണം ശരീരത്തിന് അനിവാര്യമായ ഒന്നല്ല. എന്നാല്‍ പാല്‍, മത്സ്യം, മുട്ട എന്നിവ ശരീരപ്രതിരോധത്തിന് അത്യാവശ്യമാണ്. വിഷമയമായ പച്ചക്കറികളുടെ നിരന്തര ഉപയോഗവും മുട്ട, മീന്‍ എന്നിവ ഉപയോഗിക്കാത്തതും സസ്യഭക്ഷണം മാത്രം ശീലിച്ചവരിലും കാന്‍സര്‍ വ്യാപ്തി സൃഷ്ടിച്ചു. കൂടാതെ, വിഷസാനിധ്യമുള്ള നിറക്കൂട്ടുകള്‍ ചേര്‍ത്ത ബേക്കറി ഭക്ഷണങ്ങള്‍, കോളകള്‍, ചിക്കന്‍ ഷവര്‍മ പോലുള്ള ഭക്ഷണങ്ങള്‍, ചുട്ടെടുക്കുന്ന തന്തൂരി ഭക്ഷണങ്ങള്‍ എന്നിവയും കാന്‍സറിലേക്കു നയിക്കുന്നതായി പറയപ്പെടുന്നു.

ചൈനീസ് മസാലകളുടെ ഉപയോഗം കാന്‍സറിനു മറ്റൊരു കാരണമാണ്. വിഷജീവികളായ പാമ്പുകള്‍, പട്ടി എന്നിവയില്‍ ചൈനക്കാര്‍ ഉപയോഗിക്കുന്ന ചൈനീസ് മസാലകള്‍ മത്സ്യത്തിലും മാംസത്തിലും നമ്മള്‍ ഉപയോഗിക്കുന്നത് അങ്ങേയറ്റം അപകടകരമാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button