Latest NewsNewsIndia

കോ​വി​ഡ്-19, ഏ​പ്രി​ൽ 14നു ശേഷം ടി​ക്ക​റ്റ് ബു​ക്കിം​ഗ് ആരംഭിക്കുമോ ? എ​യ​ർ ഇ​ന്ത്യയുടെ തീരുമാനമിങ്ങനെ

ന്യൂ ഡൽഹി: കൊവിഡ് 19 വ്യാപനം രാജ്യത്ത് അനിയന്ത്രിതമായി തുടരുന്നതിനാൽ ടി​ക്ക​റ്റ് ബു​ക്കിം​ഗ് നീട്ടി എയർ ഇന്ത്യ. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഏ​പ്രി​ൽ 30 വ​രെ​യു​ള്ള അ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ളു​ടെ​യുംം രാ​ജ്യ​ന്ത​ര സ​ർ​വീ​സു​ക​ളു​ടെ​യും ബു​ക്കിം​ഗ് നി​ർ​ത്തി വ​യ്ക്കു​ന്നു​വെന്നും, ഇ​ത് സം​ബ​ന്ധി​ച്ച് തു​ട​ർ​ന്നു​ള്ള ആ​ലോ​ച​ന​ക​ൾ ഏ​പ്രി​ൽ 14നു ​ശേ​ഷേ​മേ ന​ട​ത്തൂ എ​ന്നും എ​യ​ർ ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി. അതേസമയം 15ാം തീ​യ​തി മു​ത​ൽ ബു​ക്കിം​ഗു​ക​ൾ​ക്ക് സൗ​ക​ര്യ​മു​ണ്ടെ​ന്നും കേ​ന്ദ്ര​ത്തി​ൽ നി​ന്ന് മ​റ്റ് അ​റി​യി​പ്പു​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നും വി​സ്താ​ര അ​റി​യി​ച്ചു.

Also read : ഈ ​ര​ണ്ടാ​ഴ്ച രാ​ജ്യ​ത്തി​ന് നി​ർ​ണാ​യ​കം, നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് ജനങ്ങൾ വീ​ടു​ക​ളി​ൽ ത​ന്നെ തു​ട​ര​ണ​മെ​ന്ന ആ​ഹ്വാ​ന​വു​മാ​യി ഡോ​ണ​ൾ​ഡ് ട്രം​പ്.

ലോക്ഡൗണ്‍ ഏപ്രില്‍ 14 ന് പിന്‍വലിച്ചാലും ആള്‍ക്കൂട്ടത്തിന് ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ തുടരും. ലോക്ഡൗണിനു ശേഷം ശേഷം തുടരേണ്ട ജാഗ്രതാ രീതികളെക്കുറിച്ചു മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരാഞ്ഞിരുന്നു. മോദിയുടെ നിര്‍ദേശപ്രകാരം ഇന്നലെ കേരളത്തിലെ വിവിധ വകുപ്പ് മേധാവികളും കോവിഡ് പ്രതിരോധ വിദഗ്ധ സമിതിയും ഇതെക്കുറിച്ചു പ്രാഥമിക ചര്‍ച്ച ആരംഭിച്ചു. പുതുതായി രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിന്റെ കൂടി ചര്‍ച്ചകള്‍ക്കു ശേഷമാകും കേന്ദ്രത്തിനു ശുപാര്‍ശ നല്‍കുക.  ലോക്ഡൗണിനു ശേഷം സ്വീകരിക്കേണ്ട മുന്‍കരുതലുകളെയും നിയന്ത്രണങ്ങളെയും കുറിച്ചു ശുപാര്‍ശ നല്‍കാന്‍  സംസ്ഥാനസര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button