ന്യൂ ഡൽഹി: കൊവിഡ് 19 വ്യാപനം രാജ്യത്ത് അനിയന്ത്രിതമായി തുടരുന്നതിനാൽ ടിക്കറ്റ് ബുക്കിംഗ് നീട്ടി എയർ ഇന്ത്യ. നിലവിലെ സാഹചര്യത്തിൽ ഏപ്രിൽ 30 വരെയുള്ള അഭ്യന്തര സർവീസുകളുടെയുംം രാജ്യന്തര സർവീസുകളുടെയും ബുക്കിംഗ് നിർത്തി വയ്ക്കുന്നുവെന്നും, ഇത് സംബന്ധിച്ച് തുടർന്നുള്ള ആലോചനകൾ ഏപ്രിൽ 14നു ശേഷേമേ നടത്തൂ എന്നും എയർ ഇന്ത്യ വ്യക്തമാക്കി. അതേസമയം 15ാം തീയതി മുതൽ ബുക്കിംഗുകൾക്ക് സൗകര്യമുണ്ടെന്നും കേന്ദ്രത്തിൽ നിന്ന് മറ്റ് അറിയിപ്പുകൾ ഒന്നും ഉണ്ടായില്ലെങ്കിൽ സർവീസ് നടത്തുമെന്നും വിസ്താര അറിയിച്ചു.
ലോക്ഡൗണ്‍ ഏപ്രില്‍ 14 ന് പിന്‍വലിച്ചാലും ആള്‍ക്കൂട്ടത്തിന് ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ തുടരും. ലോക്ഡൗണിനു ശേഷം ശേഷം തുടരേണ്ട ജാഗ്രതാ രീതികളെക്കുറിച്ചു മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരാഞ്ഞിരുന്നു. മോദിയുടെ നിര്‍ദേശപ്രകാരം ഇന്നലെ കേരളത്തിലെ വിവിധ വകുപ്പ് മേധാവികളും കോവിഡ് പ്രതിരോധ വിദഗ്ധ സമിതിയും ഇതെക്കുറിച്ചു പ്രാഥമിക ചര്‍ച്ച ആരംഭിച്ചു. പുതുതായി രൂപീകരിച്ച ടാസ്ക് ഫോഴ്സിന്റെ കൂടി ചര്‍ച്ചകള്‍ക്കു ശേഷമാകും കേന്ദ്രത്തിനു ശുപാര്‍ശ നല്‍കുക. ലോക്ഡൗണിനു ശേഷം സ്വീകരിക്കേണ്ട മുന്‍കരുതലുകളെയും നിയന്ത്രണങ്ങളെയും കുറിച്ചു ശുപാര്‍ശ നല്കാന് സംസ്ഥാനസര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിച്ചു.
Post Your Comments