Latest NewsNewsInternational

കോവിഡ് 19 ; പുത്തന്‍ പ്രതീക്ഷകള്‍ ഉയരുന്നു ; 104 വയസുള്ള വയോധിക രോഗമുക്തയായി

റോം: ലോകത്തിന് പുത്തന്‍ പ്രതീക്ഷകള്‍ ഉയര്‍ത്തി ദുരന്ത ഭൂമിയായി മാറിയ ശവ പറമ്പായി മാറിയ ഇറ്റലി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു മരിച്ച ഇറ്റലിയില്‍ 104 വയസുള്ള വയോധിക കോവിഡ് മുക്തയായി. ആഡ സനൂസോ എന്ന സ്ത്രീയുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. എന്നാല്‍ വീട്ടിലേക്ക് പോകാന്‍ ആയിട്ടില്ല. വീണ്ടും പരിശോധനാ ഫലം വരേണ്ടതിനാല്‍ ഇവര്‍ ഇപ്പോള്‍ ഐസലേഷനില്‍ കഴിയുകയാണ്.

അടിയുറച്ച ദൈവവിശ്വസവും അസാധാരണ ധൈര്യവുമാണ് തന്നെ കോവിഡില്‍നിന്നു രക്ഷപ്പെടുത്തിയതെന്ന് ആഡ സനുസോ പറയുന്നു. രോഗബാധയുണ്ടായതിനെ തുടര്‍ന്ന് ഇവര്‍ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്ന് ഡോക്ടറായ കാര്‍ല ഫര്‍ണോ മാര്‍കേസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button