Latest NewsKeralaIndia

സിപിഎം പ്രവർത്തകർ ഉൾപ്പെട്ട പ്രളയ ദുരിതാശ്വാസ തട്ടിപ്പ്: വെട്ടിച്ചത് ഒരു കോടിയിലധികം രൂപ, ബാങ്കിലൂടെ കടത്തിയത് വളരെ ചെറിയ തുക

ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി ലഭിച്ച തുകയും മറ്റു വിവരങ്ങളും രേഖപ്പെടുത്തിയ ഫയലുകളും അപ്രത്യക്ഷമായിട്ടുണ്ട്. നേരിട്ടു സ്വീകരിച്ച പല തുകയും മേലുദ്യോഗസ്ഥര്‍ അറിഞ്ഞിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. ഇവയ്ക്ക് വ്യാജ രസീതാണ് നല്കിയത്.-

കൊച്ചി: വിവാദമായ പ്രളയ ദുരിതാശ്വാസ തട്ടിപ്പില്‍ നഷ്ടമായത് 1,00,86,600 രൂപയെന്ന് കണ്ടെത്തല്‍. ഇതില്‍ 27 ലക്ഷം രൂപ മാത്രമാണ് പ്രതികള്‍ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ കടത്തിയത്. ബാക്കി തുക കളക്‌ട്രേറ്റിലെ സെക്ഷനില്‍ നിന്നും നേരിട്ട് പണമായി തട്ടിയെടുക്കുകയായിരുന്നു. കളക്ടറേറ്റ് ജീവനക്കാരനും ഒന്നാം പ്രതിയുമായ വിഷ്ണു പ്രസാദിന്റെ നേതൃത്വത്തില്‍ തന്നെയായിരുന്നു ഈ തുകയും കടത്തിയത് .കേരള ഫിനാന്‍ഷ്യല്‍ കോഡിലെയും കേരള ട്രഷറി കോഡിലെയും വ്യവസ്ഥകളൊന്നും കളക്ടറേറ്റ് ദുരിതാശ്വാസ ഫണ്ട് കൈകാര്യം ചെയ്തപ്പോള്‍ പാലിച്ചില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി.

മാസ്റ്റര്‍ ഡേറ്റ രജിസ്റ്റര്‍, അലോട്ട്മെന്‍റ് രജിസ്റ്റര്‍, ചെക്ക് ബുക്ക് സ്റ്റോക്ക് രജിസ്റ്റര്‍, ക്യാഷ് രജിസ്റ്റര്‍, സെക്യൂരിറ്റി രജിസ്റ്റര്‍, ചെക്ക് ഇഷ്യു രജിസ്റ്റര്‍ ഇവയൊന്നും ഒന്നും കളക്ടറേറ്റിലെ ദുരിതാശ്വാസ വിഭാഗത്തില്‍ അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല. ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി ലഭിച്ച തുകയും മറ്റു വിവരങ്ങളും രേഖപ്പെടുത്തിയ ഫയലുകളും അപ്രത്യക്ഷമായിട്ടുണ്ട്. നേരിട്ടു സ്വീകരിച്ച പല തുകയും മേലുദ്യോഗസ്ഥര്‍ അറിഞ്ഞിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. ഇവയ്ക്ക് വ്യാജ രസീതാണ് നല്കിയത്.-

പ്രളയ തട്ടിപ്പ് വിവാദത്തിന്റെ മുഖ്യ സൂത്രധാരന്‍ കളക്‌ട്രേറ്റ് ജീവനക്കാരനായ വിഷ്ണുപ്രസാദ് ആണെങ്കിലും തൃക്കാക്കരയിലെ പ്രാദേശിക സി പി എം നേതാക്കള്‍ കേസില്‍ പ്രതികളാണ്. സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗങ്ങളായിരുന്ന അന്‍വര്‍, ഭാര്യ ഖൌറത്ത്, എന്‍എന്‍ നിതിന്‍, നിതിന്‍റെ ഭാര്യ ഷിന്‍റു എന്നിവര്‍ കേസില്‍ പ്രധാന പ്രതികളാണ്. ഇവരെ പിന്നീട് സിപിഎമ്മില്‍നിന്ന് പുറത്താക്കി. പാര്‍ട്ടി നിയന്ത്രിക്കുന്ന അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ടര്‍ ബോര്‍ഡംഗം വരെ കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.

അറസ്റ്റിലായ ആര്‍ക്കും ഇതുവരെ ജാമ്യവും ലഭിച്ചിട്ടില്ല.കേസുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മൊഴിയെടുക്കേണ്ടി വരും. വിശദീകരണം ചോദിച്ച്‌ ജില്ലാ കളക്ടര്‍ തന്നെ 11 ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരുടെ വിശദീകരണം കൂടി ലഭിച്ച ശേഷമാകും തുടര്‍ നടപടികള്‍.

shortlink

Related Articles

Post Your Comments


Back to top button