Latest NewsIndiaInternational

ഇന്ത്യക്കെതിരെ പാക് ഭീകരരെ കൂട്ടുപിടിച്ച്‌ ചൈന ;ഭീകരസംഘടനകളുമായി ചൈനീസ് പ്രതിനിധികള്‍ ചര്‍ച്ച നടത്തി

ഇന്ത്യക്കെതിരെ ഭീകരാക്രമണം നടത്തുന്നതിനായി പാകിസ്താന്‍ ചാര സംഘടന ഐഎസ്‌ഐയെ ചൈനീസ് പ്രതിനിധികള്‍ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ന്യൂഡല്‍ഹി : ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്താന്റെ പാത പിന്തുടര്‍ന്ന് ചൈന. ജമ്മു കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ ഭീകര സംഘടനകളുമായി ചേര്‍ന്ന് ചൈന പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ വിവിധയിടങ്ങളില്‍ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്ന ഭീകര സംഘടനയായ അല്‍ ബദറിലെ ഭീകരരുമായി ചൈനീസ് പ്രതിനിധികള്‍ ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്കെതിരെ ഭീകരാക്രമണം നടത്തുന്നതിനായി പാകിസ്താന്‍ ചാര സംഘടന ഐഎസ്‌ഐയെ ചൈനീസ് പ്രതിനിധികള്‍ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

നാടിനെ നടുക്കിയ കരിക്കൻ വില്ല കൊലാപാതകത്തിലെ പ്രധാന സാക്ഷി വിടപറഞ്ഞു, മദ്രാസിലെ മോനെ പിടികൂടിയത് ഗൗരിയമ്മയുടെ മൊഴിയിൽ

ഇന്ത്യക്കെതിരെ ഭീകരാക്രമണങ്ങള്‍ നടത്താന്‍ ചൈനയും പാകിസ്താനും കൈകോര്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പാകിസ്താന്‍ ചൈന ബന്ധം സൈനിക തലത്തിലും ശക്തമാണ്. കൂടാതെ ജമ്മു കശ്മീരില്‍ നിന്നും സൈന്യം തുടച്ചെറിഞ്ഞ ഭീകര സംഘടനയാണ് അല്‍ ബദര്‍. ഈ സംഘടന ജമ്മു കശ്മീരില്‍ വീണ്ടും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതായി പോലീസ് മേധാവി ദില്‍ബഗ് സിംഗ് പറഞ്ഞിരുന്നു. ഇതിന് പിന്നിലെ ചൈനീസ് ബന്ധം വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button