CinemaMollywoodLatest NewsEntertainment

തെരുവില്‍ വലിച്ചെറിയപ്പെട്ട ഒരു പെണ്ണിന്റെ കഥ; ‘അരൂപി’ റിലീസ് ഇന്ന് 5 മണിക്ക്

"ഈസ്റ്റ് കോസ്റ്റ് " യൂട്യൂബ് ചാനലിൽ ഇന്ന് വൈകുന്നേരം 5 മണിക്ക് ചിത്രം റിലീസ് ചെയ്യും.

സ്ത്രീ പലപ്പോഴും ചതിക്കപ്പെടുന്നു. പ്രണയത്തിന്റെ പേരില്‍ ചൂഷണം ചെയ്തു തെരുവില്‍ വലിച്ചെറിയപ്പെട്ട ഒരു പെണ്ണിന്റെ കഥയുമായി അരൂപി ഇന്നെത്തും. പ്രശസ്ത സിനിമ സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അസിസ്റ്റന്റ് ആയിരുന്ന  ആര്യകൃഷ്ണൻ ഒരുക്കുന്ന അരൂപി ഒരു എയിഡ്സ് രോഗിയായ വേശ്യാ സ്ത്രീയുടെ ജീവിതമാണ്. “ഈസ്റ്റ് കോസ്റ്റ് ” യൂട്യൂബ് ചാനലിൽ ഇന്ന് വൈകുന്നേരം 5 മണിക്ക് ചിത്രം റിലീസ് ചെയ്യും.

ഈ ചിത്രത്തിന്റെ പ്രത്യേകത കഥാപാത്രങ്ങൾക്കും സ്ഥലങ്ങള്‍ക്കും പേരുകള്‍ ഇല്ലെന്നതാണ്. തെരുവിൽ വലിച്ചെറിയപ്പെടുന്ന അനേകം ജീവിതങ്ങളുടെ നേർ കാഴ്ചയാണ് അരൂപി. ഇതില്‍ പൈശാചിക മനസ്സുകളുടെ ഓര്‍മ്മപ്പെടുത്തലുണ്ട് ,നിസ്സഹായതയുടെയും ദാരിദ്രത്തിന്റെയും തുറന്നു പറച്ചിലുകൾ ഉണ്ട് . ഇവയെല്ലാം ഒരു പേരിലോ ഒരു സ്ഥല പേരിലോ ഒതുങ്ങുന്നവയല്ല.

ഈ ഹൃസ്വ ചിത്രത്തിന്റെ തിരക്കഥയും ആര്യയുടേത് ആണ്. അമ്പിളി സുനിൽ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.തെലുഗു തമിഴ് ഹിന്ദി ഭാഷകളിൽ സംഗീത സംവിധാനം ചെയ്തട്ടുള്ള എസ്സ് കെ ബാലചന്ദ്രനാണ് ചിത്രത്തിലെ സംഗീതം നിർവ്വഹിച്ചിട്ടുള്ളത് . വരികൾ ചിത്രത്തിന്റെ സംവിധായിക ആര്യകൃഷ്ണന്റെതാണ്.ചിത്രത്തിന്റെ ഛായാഗ്രഹണം അനന്ദു ശശിധരനും എഡിറ്റിങ്ങ് ഡോൺ സാക്കിയും ആണ് നിർവ്വഹിച്ചിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button