COVID 19KeralaLatest NewsNews

സാമൂഹിക-മത കൂട്ടായ്മ : കേന്ദ്ര കോവിഡ് മാനദണ്ഡം സംസ്ഥാന സര്‍ക്കാര്‍ ലംഘിച്ചുവെന്ന ഹര്‍ജിയില്‍ തീരുമാനമെടുത്ത് ഹൈക്കോടതി

കൊച്ചി • കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡം സംസ്ഥാന സര്‍ക്കാര്‍ ലംഘിച്ചുവെന്ന ഹര്‍ജി കേരള ഹൈക്കോടതി തള്ളി. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സാമൂഹിക-മത കൂട്ടായ്മകള്‍ക്ക് അനുമതി നല്‍കിയെന്ന് ആരോപിച്ചുള്ള ഹര്‍ജിയാണ് തള്ളിയത്.

കേന്ദ്ര മാനദണ്ഡം സര്‍ക്കാര്‍ ലഘൂകരിച്ചെന്നും നൂറു പേരുടെ കൂട്ടായ്മയ്ക്ക് വരെ അനുമതി നല്‍കിയെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ഹൈക്കോടതിയിലെ രണ്ട് അഭിഭാഷകരാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ചീഫ് ജസ്റ്റീസ് എസ്.മണി കുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും നിലവിലുള്ള ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മെയ് 30 ന് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലെ മാനദണ്ഡങ്ങള്‍ പ്രകാരം ആരാധനക്ക് വിലക്കില്ലെന്നും അറിയിച്ചു. ജൂണ് നാലിലെ കേന്ദ്ര ഉത്തരവു പ്രകാരം സാമൂഹിക അകലവും നിഷ്കര്‍ഷിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ പള്ളികളിലും സ്വകാര്യ അമ്പലങ്ങളിലും ആരാധന നടക്കുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ കേന്ദ്ര മാനദണ്ഡങ്ങള്‍ ചോദ്യം ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ വാദം അംഗീകരിച്ച കോടതി ഹര്‍ജി തള്ളുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button