COVID 19Latest NewsNewsKuwaitGulf

കുവൈത്തിൽ ഇന്ന് 388 പേർക്ക് കൂടി കോവിഡ് ; 526 പേർക്ക്​ രോഗമുക്​തി

കുവൈറ്റ് സിറ്റി : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 388 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കുവൈത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 68299 ആയി. അതേസമയം 526 പേർ ഉൾപ്പെടെ 59,739 പേർ രോഗമുക്​തി നേടി. നാലുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 461 ആയി. ബാക്കി 8099 പേരാണ്​ ചികിത്സയിലുള്ളത്​. 126 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 2038 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

282 കുവൈത്തികൾക്കും 106 വിദേശികൾക്കുമാണ്​ പുതുതായി വൈറസ്​ ബാധിച്ചത്​. അഹ്​മദി ഗവർണറേറ്റിൽ 113 പേർക്കും ഫർവാനിയ ഗവർണറേറ്റിൽ 86 പേർക്കും ജഹ്​റ ഗവർണറേറ്റിൽ 83 പേർക്കും കാപിറ്റൽ ഗവർണറേറ്റിൽ 63 പേർക്കും ഹവല്ലി ഗവർണറേറ്റിൽ 43 പേർക്കുമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button