KeralaLatest NewsNews

ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ട കടയുടമയെ മദ്യപിച്ചെത്തിയയാൾ മർദ്ദിച്ചവശനാക്കി

ചാരുംമൂട്: ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ട കടയുടമയെ മദ്യപിച്ചെത്തിയയാൾ മർദ്ദിച്ചവശനാക്കി. എരുമക്കുഴി കവിത ഗ്രന്ഥശാലക്ക് മുൻവശത്ത് തട്ടുകട നടത്തുന്ന ആനന്ദൻ (66) നാണ് ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ ദിവസം പകൽ മൂന്നു മണിയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ആൾ ആഹാരം കഴിച്ച ശേഷം പണം നൽകാതെ പോകാനൊരുങ്ങിയപ്പോൾ ആനന്ദൻ ഇത് ചോദ്യം ചെയ്യുകയും ഇതോടെ ഇയാൾ കല്ല് ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. തലയ്ക്കും വരിയെല്ലിനും പരിക്കേറ്റ ആനന്ദനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നൂറനാട് പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button