KeralaLatest News

വീട്ടിൽ ഒറ്റയ്ക്കായ 68കാരിയുടെ വീട്ടിൽ പുലർച്ചെ എത്തി വാതിൽ ചവിട്ടിത്തുറന്ന് ക്രൂര ലെെംഗികപീഡനം- കുറ്റസമ്മതവുമായി പ്രതി

തിരുവനന്തപുരം: വർക്കലയിൽ വീട്ടിൽ കടന്നു കയറി അറുപത്തിയെട്ടുകാരിയെ ലെെംഗികമായി പീഡിപ്പിച്ച അൻപതുകാരൻ അറസ്റ്റിൽ. വൃദ്ധയെ പീഡിപ്പിച്ചതിനു പിന്നാലെ ഈ വിവരം പുറത്തു പറഞ്ഞാൽ കൊലപ്പെടുത്തുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് വർക്കല പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം 25നാണ് ഇവർ ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിൽ കടന്നുകയറി പ്രതി ലെെംഗികാതിക്രമം നടത്തിയത്. ഈ ആഴ്ചയാണ് വൃദ്ധ പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

വർക്കല തൊടുവെ കനാൽ പുറമ്പോക്കിൽ ബാബുവിനെയാണ് (50) വർക്കല പൊലീസ് അറസ്റ്റുചെയ്‌തത്. വർക്കലയിൽ ഭർത്താവിനൊപ്പം താമസിച്ചു വരികയായിരുന്ന വൃദ്ധയാണ് പ്രതിയുടെ ലെെംഗികാതിക്രമത്തിന് ഇരയായത്. വൃദ്ധയുടെ ഭർത്താവ് ലഹരിമരുന്ന് കേസിൽ വാറൻ്റ് പ്രതിയാണ്. സംഭവം നടക്കുന്ന സമയം റിമാൻഡ് പ്രതിയായി ഭർത്താവ് ജയിലിലായിരുന്നു. വൃദ്ധ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. വൃദ്ധ ഒറ്റയ്ക്കാണെന്ന് മനസ്സിലായ ബാബു മെയ് 25ന് പുലർച്ചെ വൃദ്ധയുടെ വീട്ടിലെത്തുകയായിരുന്നു. വാതിലിൽ തട്ടിവിളിച്ച് വൃദ്ധയെക്കൊണ്ട് വാതിൽ തുറപ്പിക്കാൻ പ്രതി ശ്രമം നടത്തി. എന്നാൽ വൃദ്ധ വാതിൽ തുറക്കാൻ വിസമ്മതിച്ചതോടെ പ്രതി വാതിൽ ചവിട്ടിത്തുറന്ന് വീടിനുള്ളിലേക്ക് കടന്നുകയറുകയായിരുന്നു.

പ്രതിയിൽ നിന്ന് തനിക്കു നേരിട്ടത് ക്രൂരമായ ലെെംഗികപീഡനമാണെന്നും വൃദ്ധ പൊലീസിന് നൽകിയ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. പ്രതി വീട്ടിലെത്തുന്ന സമയത്ത് ഭർത്താവു വീട്ടിലില്ലായിരുന്നു. ലെെംഗിക പീഡനത്തിന് ഇരയാക്കിയതിനു പിന്നാലെ ഈ വിവരം പുറത്തു പറയരുതെന്ന് താക്കീത് നൽകുകയും പ്രതി ചെയ്തിരുന്നു. വിവരം പുറത്തറിഞ്ഞാൽ കൊന്നുകളയുമെന്നായിരുന്നു പ്രതി വൃദ്ധയെ ഭീഷണിപ്പെടുത്തിയത്.

റിമാൻഡ് പ്രതിയായിരുന്ന വൃദ്ധയുടെ ഭർത്താവ് ഈ ആഴ്ചയാണ് ജയിൽ മോചിതനായത്. തുടർന്ന് വീട്ടിലെത്തിയ ഭർത്താവിനോട് വൃദ്ധ നടന്ന സംഭവം വെളിപ്പെടുത്തുകയായിരുന്നു. ഭർത്താവിൻ്റെ നിർദ്ദേശപ്രകാരമാണ് വൃദ്ധ പൊലീസ സ്റ്റേഷനിൽ പരാതി നൽകാൻ തീരുമാനിച്ചത്. തുടർന്ന് വർക്കല പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചതിനു പിന്നാലെ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. താൻ മദ്യലഹരിയിലാണ് പീഡനം നടത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button