സെപ്റ്റംബറില്‍ വാഹനങ്ങൾക്ക് വമ്പിച്ച ഡിസ്കൗണ്ട് ഓഫറുകളുമായി മഹീന്ദ്ര, സെപ്റ്റംബര്‍ മാസം തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്കൗണ്ട്, സൗജന്യ ആക്സസറീസ് എന്നി ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
കമ്പനിയുടെ ഉയർന്ന മോഡലായ ആള്‍ട്യുറാസ് G4 -ന് 2.40 ലക്ഷം രൂപ ക്യാഷ് ഡിസ്കൗണ്ട്, 50,000 രൂപ എക്സ്ചേഞ്ച് ബോണസ്. XUV 500 -ന്റെ എല്ലാ പതിപ്പുകള്‍ക്കും 12,760 രൂപ ക്യാഷ് ഡിസ്കൗണ്ട്, 30,000 രൂപ എക്സ്ചേഞ്ച് ബോണസ്, 9,000 രൂപ കോര്‍പ്പറേറ്റ് ഡിസ്കൗണ്ട്, 5,000 രൂപ വിലയുള്ള ആക്സസറികള്‍. W9, W11 ട്രിമ്മുകള്‍ക്ക് 5,920 രൂപ അധിക ക്യാഷ് ഡിസ്കൗണ്ട് എന്നിവയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
Also read : ബി.എസ്-6 മഹീന്ദ്ര മരാസോ നിരത്തിലേക്ക്
സ്കോര്‍പിയോയുടെ എല്ലാ പതിപ്പുകളിലും 25,000 രൂപ എക്സ്ചേഞ്ച് ബോണസും 5,000 രൂപ കോര്‍പ്പറേറ്റ് കിഴിവും, S5 പതിപ്പിൽ 20,000 രൂപ അധിക ക്യാഷ് ഡിസ്കൗണ്ടും 10,000 രൂപ വിലയുള്ള ആക്സസറികളും നൽകുന്നു. മഹീന്ദ്ര XUV 300 -ന് 25,000 രൂപ എക്സ്ചേഞ്ച് ബോണസും, 4,500 രൂപ കോര്‍പ്പറേറ്റ് കിഴിവും. മറാസോയ്ക്ക് 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപ വിലയുള്ള ആക്സസറികള്‍ എന്നിവയാണ് മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുള്ളത്. ബൊലേറോയിലെ കിഴിവുകള്‍ 10,000 രൂപ എക്സ്ചേഞ്ച് ബോണസായി പരിമിതപ്പെടുത്തിയിരിക്കുന്നു.
Post Your Comments