Latest NewsNewsIndia

ഇന്ത്യൻ ഉദ്യോഗസ്ഥരെ പാകിസ്താൻ ലക്ഷ്യം വയ്ക്കുന്നതായി കേന്ദ്രസർക്കാർ

ന്യൂഡൽഹി : കഴിഞ്ഞ 12 വർഷത്തിനിടെ അഫ്ഗാനിസ്ഥാനിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് നേരെ പാകിസ്താൻ ആക്രമണങ്ങൾ നടത്തുകയോ തട്ടിക്കൊണ്ടുപോകുകയോ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ,​ മുമ്പ് അഫ്ഗാനിസ്ഥാനിൽ ജോലി ചെയ്തിരുന്ന നാല് ഇന്ത്യൻ പൗരന്മാരെ യു.എൻ സെക്യൂരിറ്റി കൗൺസിൽ റെസല്യൂഷൻ 1267 പ്രകാരം തീവ്രവാദികളായി പ്രഖ്യാപിക്കാൻ ശ്രമം നടത്തിയിരുന്നതായും എന്നാൽ സെക്യൂരിറ്റി കൗൺസിൽ ഇത് തള്ളിയെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി ലോക്സഭയിൽ അറിയിച്ചു.

ഇന്ത്യൻ എംബസിയ്ക്ക് നേരെയും അതിന്റെ കോൺസുലേറ്റുകൾക്ക് നേരെയും ആക്രമണങ്ങൾ നടന്നിരുന്നു. 2018 മേയിൽ അഫ്ഗാനിൽ വച്ച് തട്ടിക്കൊണ്ടുപോയ ഏഴ് എൻജിനിയർമാരിൽ അവസാനത്തെയാളെയും അടുത്തിടെ മോചിപ്പിച്ചിരുന്നതായും മുരളീധരൻ പറഞ്ഞു.

2019 പുൽവാമ ആക്രമണത്തെ ലോകരാജ്യങ്ങൾ ശക്തമായി അപലപിച്ചിരുന്നു. യാതൊരു കാരണവശാലും ഭീകരപ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകരുതെന്ന് ലോകരാജ്യങ്ങൾ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. പാകിസ്താനിൽ അഭയം പ്രാപിച്ച് ഇന്ത്യയ്ക്കെതിരെ തീവ്രവാദം അഴിച്ചുവിടുന്ന നിരവധി ഭീകര സംഘടനകളെയും വ്യക്തികളെയും ഐക്യരാഷട്ര സംഘടനയും യൂറോപ്യൻ യൂണിയനും മറ്റു രാജ്യങ്ങളും ആഗോള ഭീകരറായി പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രവാദികൾക്ക് സഹായം നൽകുന്നതിനെതിരെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സും പാകിസ്താനെതിരെ രംഗത്തെത്തിയിരുന്നുവെന്നും മുരളീധരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button