KeralaLatest NewsNews

രാജിവെച്ചാൽ ശേഷിക്കുന്ന നാണവും മാനവും രക്ഷിക്കാം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യർ

ശിവശങ്കരനെതിരെ നിര്‍ണായക പരാമര്‍ശങ്ങളുമായാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കുറ്റപത്രം.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്തി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെതിരെ നിര്‍ണായക പരാമര്‍ശങ്ങളുമായാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കുറ്റപത്രം. സ്വപ്നയുടെ ബാങ്ക് ലോക്കര്‍ സംബന്ധിച്ചുള്ള ചില വാട്‌സാപ്പ് സന്ദേശങ്ങളില്‍ ദുരൂഹതയുണ്ടെന്ന ഇഡി വ്യക്തമാക്കിയതിനെ തുടർന്ന് പിണറായി സർക്കാരിനെതിരെ പരസ്യ പരാമർശവുമായി സന്ദീപ് വാര്യർ.

Read Also: ‘അശ്വിൻ മുരളി എന്ന ആളിന് ബിജെപി ഐടി സെല്ലുമായി മുൻപും ഇപ്പോഴും ബന്ധമില്ല” : വ്യാജവാർത്തക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി ബിജെപി

സന്ദീപ് വാര്യരുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

പത്താം ക്ലാസ് പാസ്സാകാത്ത സ്വപ്ന സുരേഷിനെ സ്പേസ് പാർക്കിൽ ജോലിക്ക് വെച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ എന്നും പലതവണ സ്വപ്നയും പിണറായി വിജയനും കൂടിക്കാഴ്ച നടത്തിയെന്നും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കുറ്റപത്രം. ഒന്നാന്തരം അന്വേഷണമെന്ന് മുഖ്യമന്ത്രി തന്നെ സാക്ഷ്യപ്പെടുത്തിയതാണ് ഇ.ഡിയുടേതെന്ന് മറക്കരുത്.
പിണറായി വിജയൻ ഇപ്പോൾ രാജിവെച്ചാൽ ശേഷിക്കുന്ന നാണവും മാനവും രക്ഷിക്കാം. കുറച്ചുകൂടി കഴിഞ്ഞാൽ അതും ബാക്കിയുണ്ടാവില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button