KeralaMollywoodLatest NewsNewsEntertainment

വടക്കോട്ട് നോക്കിക്കൊണ്ട് കുറയ്ക്കുന്ന നായ്ക്കൾ; സാംസ്കാരിക നായകന്മാർക്കെതിരെ മേജർ രവി

സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കുന്ന നടനും സംവിധായകനുമായ മേജർ രവി വാളയാർ വിഷയത്തിൽ പ്രതികരിച്ചുരംഗത്ത്. ഏഴുദിവസത്തെ കൊറന്റൈൻ കഴിഞ്ഞ താരം ഇപ്പോൾ സമൂഹ മാധ്യമത്തിലൂടെ കേരളത്തിൽ സംഭവിക്കുന്ന വിഷയങ്ങളെക്കുറിച്ചു പ്രതികരണവുമായി രംഗത്ത്. കൊറോണ വരാതെ ഇരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് പറഞ്ഞ മേജർ രവി വിജയ് പി നായർ വിഷയത്തിലും തന്റെ നിലപാട് പറയുന്നു.

പട്ടാളക്കാർ കാമ ഭ്രാന്തന്മാർ എന്ന് അധിക്ഷേപിച്ച വീഡിയോ ചെയ്ത വിജയ് നായരെ കയ്യേറ്റം ചെയ്ത രീതിയെ മേജർ രവി വിമർശിച്ചു. ഇത്തരം, സംഭവങ്ങളിൽ പ്രതികരിക്കാത്ത സാംസ്കാരിക നായകന്മാരെയും അദ്ദേഹം വിമർശിച്ചു. വാളയാർ കൊലപാതകത്തിൽ ഹൃദയം വേദനിക്കുമ്പോൾ ആ അമ്മ സത്യാഗ്രഹം ചെയ്യാൻ എത്തിയിരിക്കുന്നത് ഹൃദയ ഭേദകമാണ്. ഇരയെന്നു പറയാതെ ഇരിക്കു. എത്ര ഹീനമായ റേപ് കേസുകളാണ് ഇപ്പോൾ നടക്കുന്നത്. കൊടിയുടെ നിറം നോക്കാതെ പ്രതികരിക്കാൻ നമ്മൾ ശ്രമിക്കണമെന്നു മേജർ രവി പറഞ്ഞു. ഒരാൾ ചെയ്ത തെറ്റിന് ആ സമുദായത്തെ മുഴുവൻ കുറ്റം പറയുന്നത് ശരിയല്ല. തെറ്റുകാണുമ്പോൾ പ്രതികരിക്കാത്ത വടക്കോട്ട് നോക്കിക്കൊണ്ട് കുറയ്ക്കുന്ന നായ്ക്കൾ എന്ന് തന്നെ സാംസ്കാരിക നായകന്മാരെ വിളിക്കാം എന്ന് മേജർ രവി പറയുന്നു.

READ ALSO:‘തന്റെ പക്കല്‍നിന്നും പണം കണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ രാഷ്ട്രീയം ഉപേക്ഷിക്കാം, അല്ലെങ്കിൽ യോഗി മുഖ്യമന്ത്രിപദം രാജിവെക്കാന്‍ തയ്യാറാണോ’ ; വെല്ലുവിളിച്ച് ചന്ദ്രശേഖര്‍ ആസാദ്

സോഷ്യൽ മീഡിയ വളരെ എഫക്റ്റിവ് ആയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

https://www.facebook.com/watch/?v=643695812862796

shortlink

Related Articles

Post Your Comments

Related Articles


Back to top button