CricketLatest NewsNewsIndiaSports

അടുത്ത ഐപിഎൽ സീസണിലും ധോണി തന്നെ ചെന്നൈയെ നയിക്കുമെന്ന് സി ഇ ഓ ; സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ചെന്നൈ : അടുത്ത ഐപിഎൽ സീസണിലും ധോണിതന്നെ ചെന്നൈയെ നയിക്കുമെന്ന ആത്മവിശ്വാസവുമായി ടീമി​ന്റെ സി.ഇ.ഒ കാശി വിശ്വനാഥന്‍ രംഗത്തെത്തി.

Read Also : വാഹനപ്രേമികൾക്ക് ഒരു സന്തോഷവാർത്ത ! ഹാർലി ഡേവിഡ്സണും ഹീറോ മോട്ടോർകോർപ്പും ഒന്നിക്കുന്നു

”തീര്‍ച്ചയായും, ധോണി 2021ലും സി.എസ്​.കെയെ നയിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്​. അദ്ദേഹം ഞങ്ങള്‍ക്കായി ഐ.പി.എല്ലില്‍ മൂന്ന്​ കിരീടം തന്നിട്ടുണ്ട്​. ​പ്ലേ ഓഫിന്​ യോഗ്യത നേടാനാകാത്ത ആദ്യ ടൂര്‍ണമെന്‍റാണിത്​. മറ്റു ടീമുകളും ഇതുവരെ ​പ്ലേ ഓഫ് ​ ഉറപ്പിച്ചിട്ടില്ല. ഒു മോശം വര്‍ഷം കൊണ്ട്​ എല്ലാം മാറ്റണമെന്നതില്‍ അര്‍ത്ഥമില്ല” -കാശി വി​ശ്വനാഥന്‍ മാധ്യമങ്ങളോട്​ പറഞ്ഞു.

സീസണില്‍ 12 കളികളില്‍ എട്ടും തോറ്റ ചെന്നൈ അവസാന സ്ഥാനത്താണ്​. ടീമിന്റെ മോശം പ്രകടനത്തിനൊപ്പം ധോണിക്കും ശോഭിക്കാനായിരുന്നില്ല. അതോടെ അന്താരാഷ്​ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണി ഐ.പി.എല്ലില്‍ നിന്നും വിരമിക്കുമെന്ന്​ അഭ്യൂഹമുയര്‍ന്നിരുന്നു. ടീം സി.ഇ.ഒയുടെ പ്രസ്​താവനയോടെ​ ഈ അഭ്യൂഹങ്ങള്‍ക്ക്​ താല്‍കാലിക വിരാമമാകുകയാണ്​.

ടീമിന്​ ​പ്രതിഭ പുറത്തെടുക്കാനായില്ല, ജയിക്കാവുന്ന മത്സരങ്ങളും തോറ്റു. സുരേഷ്​ റെയ്​നയുടെയും ഹര്‍ഭജന്‍ സിങ്ങിന്റെ പിന്‍വാങ്ങലും ​ക്യാമ്ബിലെ കോവിഡ്​ കേസുകളും ടീമിന്​ വിനയായതായി സി.ഇ.ഒ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button