COVID 19Latest NewsKeralaNews

സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ അതിരമ്പുഴ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14), കോട്ടയം ജില്ലയിലെ മുളക്കുളം (16), ഇടുക്കി ജില്ലയിലെ മറയൂര്‍ (സബ് വാര്‍ഡ് 5), തൃശൂര്‍ ജില്ലയിലെ മുടക്കത്തറ (3, 4, 5, 11, 12, 14, 16), വയനാട് ജില്ലയിലെ കണിയാമ്പറ്റ (സബ് വാര്‍ഡ് 10), പാലക്കാട് ജില്ലയിലെ വല്ലാപ്പുഴ (12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 690 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Read also: കൊറോണ വാക്‌സിന്‍ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തി വെച്ചു

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,88,635 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,66,953 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,682 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2621 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,981 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 45,85,050 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button