Latest NewsNewsCrime

ഗോവയിൽ നിന്ന് 35 ലക്ഷം രൂപയുടെ ഹാഷിഷ് പിടികൂടി

പനാജി: ഗോവയിൽ വൻ ലഹരിമരുന്ന് വേട്ട. അരാംബോളിലെ ബീച്ച് ഗ്രാമത്തിൽ 35 ലക്ഷം രൂപയുടെ ഹാഷിഷ് പിടികൂടിയിരിക്കുന്നു. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തതായി അറിയിക്കുകയുണ്ടായി. ഗോവ പോലീസിന്റെ മയക്കുമരുന്ന് വിരുദ്ധ സെൽ നടത്തിയ മൂന്ന് റെയ്‌ഡുകളിലായാണ് മയക്കുമരുന്ന് കണ്ടെടുക്കുകയുണ്ടായത്. ചന്ദൻ സിംഗ് (35) എന്നയാൾ 11.95 ലക്ഷം രൂപ വിലമതിക്കുന്ന 2.3 കിലോഗ്രാം ഹാഷിഷ് കൈവശം വെച്ചതിനും ഛത്രാ സിംഗ് (36), രാജു ലാമ (35) എന്നിവർ യഥാക്രമം 10.50 ലക്ഷം രൂപ വിലവരുന്ന 2.10 കിലോ ഹാഷിഷ്, 12.50 ലക്ഷം രൂപ വിലമതിക്കുന്ന 2.5 കിലോ ഹാഷിഷ് എന്നിവ കൈവശം വെച്ചതിനുമാണ് പിടിയിലായത്.

ദിവസങ്ങളോളം മയക്കുമരുന്ന് ഇടപാടുകാരെ പിൻതുടർന്ന ശേഷമാണ് റെയ്‌ഡുകൾ നടത്തിയതെന്ന് ഗോവ പോലീസ് വക്താവ് മഹേഷ് ഗൗങ്കർ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button