KeralaNattuvarthaLatest NewsNews

ഇടതുപക്ഷവും കോണ്‍ഗ്രസും ഒരുമിക്കേണ്ടവർ; ഒരിക്കലും ബി.ജെ.പിക്കൊപ്പം ചേരില്ല: പി. സി. ചാക്കോ

പി.സി. ചാക്കോ കോണ്‍ഗ്രസില്‍നിന്നു രാജിവച്ചതിന് പിന്നാലെ ഭാവി നീക്കത്തെപ്പറ്റി ആകാംക്ഷയിലാണ് മുന്നണി നേതൃത്വങ്ങൾ. ഇടതുപക്ഷവും കോണ്‍ഗ്രസും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടവരാണെന്ന് ചാക്കോ പറഞ്ഞു. തന്നെ ഒരിക്കലും ബിജെപിക്കൊപ്പം കാണാന്‍ കഴിയില്ലെന്നും പി.സി. ചാക്കോ വ്യക്തമാക്കി.

‘സോണിയ ഗാന്ധിക്കും, രാഹുല്‍ ഗാന്ധിക്കുമാണ് രാജിക്കത്ത് നല്‍കിയത്. രാജിക്ക് കാരണം കേരളത്തിലെ കോണ്‍ഗ്രസിന്റെ അപചയമാണ്. കേരളത്തിലെ കോണ്‍ഗ്രസ് തീര്‍ത്തും ജനാധിപത്യവിരുദ്ധ സംഘടനയാണ്. ഗ്രൂപ്പിനതീതരായി നില്‍ക്കുന്ന ആര്‍ക്കും കേരളത്തില്‍ നിലനില്‍പ്പില്ല.

ഗ്രൂപ്പില്ലാത്ത നേതാക്കളെ സംരക്ഷിക്കാന്‍ ഹൈക്കമാന്‍ഡ് തയാറാകുന്നില്ല. ദേശീയ നേതൃത്വം സജീവമല്ല, കോണ്‍ഗ്രസ് ഓരോ ദിവസവും ദുര്‍ബലമാകുന്നു’. ഗുലാംനബി ആസാദ് അടക്കമുള്ള വിമത നേതാക്കളുടെ നിലപാടാണ് ശരിയെന്നും ചാക്കോ പറഞ്ഞു.

അതേസമയം കേരളത്തില്‍ നിയമ സഭ ഇലക്ഷന് മല്‍സരിക്കണമെന്ന് പി.സി. ചാക്കോ ആഗ്രഹിച്ചിരുന്നുവെന്നും, എന്നാല്‍ സീറ്റ് നല്‍കുന്നതിന് കേരളത്തിലെ നേതാക്കള്‍ തയ്യാറായില്ലെന്നും പറയുന്നു. ഇതാണ് കോൺഗ്രസ് വിടാനുള്ള തീരുമാനത്തിന് കാരണം എന്ന് പറയപ്പെടുന്നു. കോണ്‍ഗ്രസ് കേരളത്തില്‍ ഇല്ലെന്നും എ, ഐ ഗ്രൂപ്പുകളാണ് കേരളത്തിലുള്ളതെന്നും പി.സി. ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button