KeralaLatest NewsNews

ക്യാപ്​റ്റനെന്ന പ്രയോഗവുമായി പാര്‍ട്ടിക്ക്​ ബന്ധമില്ല..പിണറായി ‘സഖാവാ’ണെന്ന്​ കോടിയേരി

സി.പി.എം സംസ്​ഥാന സെക്രട്ടറിയായിരിക്കെ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടികാണിച്ച്‌​ അവധിയില്‍ പ്രവേശിച്ചതാണ്​ കോടിയേരി.

തിരുവനന്തപുരം: പിണറായി ക്യാപ്​റ്റനല്ല; സഖാവാണെന്ന്​ സി.പി.എം നേതാവ്​ കോടിയേരി ബാലകൃഷ്​ണന്‍. പിണറായി വിജയനെ വിശേഷിപ്പിക്കാനായി ഉപയോഗിച്ചുവരുന്ന ക്യാപ്​റ്റനെന്ന പ്രയോഗവുമായി പാര്‍ട്ടിക്ക്​ ബന്ധമില്ലെന്ന്​​ കോടിയേരി പറഞ്ഞു. പാര്‍ട്ടിക്ക്​ എല്ലാവരും സഖാവാണെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു. മുതിര്‍ന്ന നേതാവ്​ ഇ.പി ജയരാജന്‍ ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന്​ പറഞ്ഞതിനെയും കോടിയേരി തള്ളി. മത്സരിക്കണമോ എന്ന്​ തീരുമാനിക്കുന്നത്​ പാര്‍ട്ടിയാണെന്ന്​ അദ്ദേഹം പറഞ്ഞു.

Read Also: കാശ്മീര്‍ വിഷയം, ലോകരാഷ്ട്രങ്ങളെല്ലാം ഇന്ത്യയ്‌ക്കൊപ്പം :നരേന്ദ്രമോദിയുടെ ഉറച്ച തീരുമാനം ശരിയെന്ന് സൗദിയും യു.എസും

എന്നാൽ യഥാര്‍ഥ ബോംബിനെ ഭയമി​​ല്ല, പിന്നെയെങ്ങിനെയാണ്​ പ്രതിപക്ഷത്തിന്‍റെ നുണബോംബുകളെ ഭയക്കുക എന്നും അദ്ദേഹം ചോദിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്​ണന്‍. സി.പി.എം സംസ്​ഥാന സെക്രട്ടറിയായിരിക്കെ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടികാണിച്ച്‌​ അവധിയില്‍ പ്രവേശിച്ചതാണ്​ കോടിയേരി. മകനെതിരായ കേസിനെ തുടര്‍ന്ന്​ അദ്ദേഹത്തെ പാര്‍ട്ടി തല്‍കാലത്തേക്ക്​ മാറ്റിയതാണെന്നാണ്​ പ്രതിപക്ഷം ആരോപിക്കുന്നത്​. കോടിയേരിയെ മാറ്റിയപ്പോള്‍ എ.വിജയരാഘവനാണ്​ ചുമതല നല്‍കിയിരുന്നത്​. എന്നാല്‍, ഇപ്പോള്‍ പാര്‍ട്ടി മുഖമായി വിജയരാഘവന്‍ സജീവമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button