Latest NewsIndia

ബംഗാളില്‍ ബിജെപി, സിപിഎം പ്രവർത്തകർക്ക് നേരെ വ്യാപക അക്രമം: 9 മരണമെന്ന്‌ റിപ്പോർട്ട്

വ്യത്യസ്‌ത സംഭവങ്ങളില്‍ ഒന്‍പതോളം പ്രവര്‍ത്തകര്‍ മരിച്ചതായി ബി.ജെ.പി. സംസ്‌ഥാനഘടകം അറിയിച്ചു.

കൊൽക്കത്ത: ബംഗാളിൽ മമതയുടെ ഭരണം തുടങ്ങുന്നതിന് മുമ്പ് തന്നെ രാഷ്​ട്രീയമായി എതിര്‍ക്കുന്നവരുടെ ജീവനും സ്വത്തിനും രക്ഷയില്ലെന്ന് സൂചന നൽകി വ്യാപക അക്രമങ്ങൾ. സിപിഎം ബിജെപി പ്രവർത്തകർക്ക് നേരെയാണ് തൃണമൂൽ ആക്രമണം അഴിച്ചു വിട്ടിരിക്കുന്നത്. വ്യത്യസ്‌ത സംഭവങ്ങളില്‍ ഒന്‍പതോളം പ്രവര്‍ത്തകര്‍ മരിച്ചതായി ബി.ജെ.പി. സംസ്‌ഥാനഘടകം അറിയിച്ചു.

ഹൂഗ്ലി, മിഡ്‌നാപുര്‍, ഹാല്‍ദിയ, നോര്‍ത്ത്‌ 24 പര്‍ഗാനാസ്‌ എന്നിവിടങ്ങളിലാണ്‌ ബി.ജെ.പി-തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്‌.
നൂറോളം പാര്‍ട്ടി ഓഫീസുകളും അനുഭാവികളുടെ നാലായിരത്തോളം വീടുകളും അഗ്നിക്കിരയാക്കുകയോ തകര്‍ക്കുകയോ ചെയ്‌തതായി ബി.ജെ.പി.വൃത്തങ്ങള്‍ ആരോപിച്ചു. വീടുകള്‍ തകര്‍ക്കുന്നതിന്റെയും ആളുകളെ മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങളടക്കം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്‌.

ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച ബംഗാള്‍ ഗവര്‍ണര്‍ ജയ്‌ദീപ്‌ ധാന്‍കര്‍ ഡി.ജി.പിയെ വിളിച്ചുവരുത്തി റിപ്പോര്‍ട്ട്‌ തേടി. അതേസമയം സിപിഎം പോളിറ് ബ്യുറോ അംഗം സുഭാഷിണി അലി ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നു, അവരുടെ പ്രവർത്തകർക്ക് നേരെയും ഓഫീസുകൾക്കും വീടുകൾക്കും നേരെയും വ്യാപക ആക്രമണങ്ങളാണ് നടക്കുന്നതെന്ന് അവർ വ്യക്തമാക്കി.

read also: ശബരീനാഥിനെ കെ. മുരളീധരൻ കുരുതി കൊടുത്തതോ? ജിതിൻ ജേക്കബിന്റെ ശ്രദ്ധേയമായ വിലയിരുത്തൽ

അതേസമയം വിഷയത്തില്‍ ഉടന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ബംഗാള്‍ സര്‍ക്കാരിനോടു കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നിര്‍ദേശിച്ചിട്ടുണ്ട്‌. സമാധാനം പുലര്‍ത്താനും അക്രമങ്ങളില്‍നിന്ന്‌ ഒഴിഞ്ഞു നില്‍ക്കാനും മമതാ ബാനര്‍ജി അണികളോട്‌ അഭ്യര്‍ഥിച്ചു. എന്നാൽ മമതയുടെ അറിവോടെതന്നെയാണ് ആക്രമണം എന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button